Advertisement

‘കള്ളന്‍ കപ്പലില്‍ തന്നെ’; ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു

June 12, 2022
Google News 2 minutes Read

തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. 2020ൽ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.(trivandrum rdo court theif)

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

സർവീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്.110 പവന്‍ സ്വർണവും 140 ഗ്രാം വെള്ളിയുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ റിപ്പോർട്ട് നൽകി.

നടപടി നിർദേശിച്ച് സബ് കളക്ടർ മാധവിക്കുട്ടിയാണ് റിപ്പോർട്ട് നൽകിയത്. സ്വര്‍ണത്തിനും വെള്ളിക്കും പുറമേ 47000 രൂപയും കോടതിയില്‍ നിന്ന് മോഷണം പോയിരുന്നു. ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷണം നടത്തും.

Story Highlights: trivandrum rdo court theif

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here