സ്ത്രീയെ ബ്ലെയ്ഡ് കൊണ്ട് ആക്രമിച്ച സംഭവം: പ്രതികളെ വെറുതെ വിടില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

അശ്ലീല ചുവയോടെ സംസാരിച്ച യുവാക്കളെ തല്ലിയ സ്‌ത്രീയെ ബ്ലെയ്ഡ് കൊണ്ട് ആക്രമിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
ചികിത്സയിൽ കഴിയുന്ന സ്ത്രീയേയും കുടുംബത്തെയും അദ്ദേഹം സന്ദർശിച്ചു. പ്രതികളെ വെറുതെ വിടില്ലെന്നും സ്ത്രീ കാണിച്ച ധീരതയ്ക്ക് സർക്കാർ ഒരു ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നാമനായുള്ള തെരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച ഭോപ്പാൽ ടിടി നഗറിലെ ഒരു ഹോട്ടലിലേക്ക് ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്.
Read Also: മദ്യലഹരിയിൽ ബൈക്ക് യാത്രികനെ കാർ ഇടിച്ചുകൊന്ന ഡ്രൈവർ അറസ്റ്റിൽ
ഹോട്ടലിന് മുന്നിലെ പാർക്കിങ്ങിനെ ചൊല്ലി ഇവരും മൂന്ന് യുവാക്കളും തമ്മിൽ തർക്കമുണ്ടായി. ഭർത്താവ് ഹോട്ടിലിനുള്ളിലേക്ക് പോയ സമയം യുവാക്കൾ സ്ത്രീയെ അധിക്ഷേപിക്കാനും അശ്ലീല ചുവയോടെ സംസാരിക്കാനും തുടങ്ങി. ശല്യം തുടർന്നതോടെ സ്ത്രീ ഇവർക്കുനേരെ ശബ്ദമുയർത്തുകയും മൂന്ന് പേരിൽ ഒരാളെ തല്ലുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് സ്ത്രീ ഹോട്ടലിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഇവർ ബ്ലെയ്ഡ് കൊണ്ട് ക്രൂരമായി മുറിപ്പെടുത്തിയത്. ആശുപത്രിയിലെത്തിച്ച സ്ത്രീയെ ശസ്ത്രിക്രിയയ്ക്ക് വിധേയയാക്കി. ഇവരുടെ മുഖത്ത് 118 തുന്നലുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
Story Highlights: Woman attacked with blade in Bhopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here