ഹുറൂബ് കേസിൽപ്പെട്ട 97 ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാം

ഹുറൂബ് കേസിൽപ്പെട്ട 97 ഇന്ത്യക്കാർക്ക് കൂടി ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും ഇവർക്ക് ഫൈനൽ എക്സിറ്റ് ലഭിച്ചതായി കോൺസുലേറ്റ് അറിയിച്ചു.
തൊഴിൽ സ്ഥലത്ത് നിന്നും ഒളിച്ചോടിയതായി സ്പോൺസർ പരാതിപ്പെട്ട് ഹുറൂബ് കേസിൽ അകപ്പെട്ട നിരവധി ഇന്ത്യക്കാരാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കേസിൽപ്പെട്ട ഇരുന്നൂറോളം ഇന്ത്യക്കാണ് ഇങ്ങനെ ഫൈനൽ എക്സിറ്റ് ലഭിച്ചത്. 24 മണിക്കൂറിനിടെ 97 പേർക്കാണ് ഫൈനൽ എക്സിറ്റ് ലഭിച്ചത്.
കോൺസുലേറ്റ് ഒരുക്കിയ ബസിൽ സുമ ഐസ് ഡിപോർട്ടേഷൻ സെൻററിൽ എത്തിച്ചാണ് ഫൈനൽ എക്സിറ്റ് കരസ്ഥമാക്കിയത്. തുടർന്ന് കോൺസുലേറ്റ് തന്നെ ഇവരെ ജിദ്ദയിലെത്തിച്ചു. 15 ദിവസത്തിനകം നാട്ടിലേക്ക് മടങ്ങുന്ന രീതിയിലാണ് ഫൈനലിൽ എക്സിറ്റ് അടിച്ചത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്കാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുക്കുന്നത്. ഇന്ത്യൻ കോൺസൽ ജനറലിൻ്റെ ശ്രമഫലമായാണ് ഹുറൂബ് കേസിൽ പെട്ടവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമൊരുക്കുന്നത്.
Story Highlights: 97 indians involved in hurub case can return home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here