കെഎസ്ആർടിസി ശമ്പള പ്രതിസന്ധി, ഇന്ന് മുതൽ റിലേ നിരാഹാരം

ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ ഇന്ന് മുതൽ റിലേ നിരാഹാര സമരത്തിലേക്ക്. ജനറൽ സെക്രട്ടറിമാരായ ആർ.ശശിധരനും ടി.സോണിയുമാണ് നിരാഹാര സമരം തുടങ്ങുന്നത്. എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി നൽകുക, സിഫ്റ്റ് കമ്പനി പിൻവലിക്കുക, ശമ്പള കരാർ പൂർണമായി നടപ്പാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, പതിനാറു ഡ്യൂട്ടി ഇല്ലെന്നതിന്റെ പേരിൽ ശമ്പളം തടയാതിരിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം ജൂൺ 6ന് ആരംഭിച്ചത്.
Story Highlights: ksrtc hunger strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here