Advertisement

‘നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണ്’; മുഖ്യമന്ത്രിയുടെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

June 13, 2022
Google News 2 minutes Read

നാഷണൽ ഹെറാൾഡ് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തങ്ങൾക്ക് രണ്ടു നിലപാടില്ല. കേസ് കെട്ടിച്ചമച്ചതാണ്. ഡൽഹി പൊലീസ് വിലക്കിയാലും പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തു പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അസാധാരണ സുരക്ഷ ഏര്‍പ്പെടുത്തുന്ന പിണറായി വിജയന്‍റെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. (ommenchandy against pinarayivijayan)

പൊതുജനത്തെ മാസ്ക് പോലും ധരിക്കാൻ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. സമരം ഈ രീതിയിൽ തന്നെ തുടരണമോ എന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ആർക്കും അനുവാദമില്ല എന്നത് നിർഭാഗ്യകരമാണ്. കൊടിയില്ലെങ്കിൽ ഉടുപ്പൂരി കാണിക്കും എന്ന ചിന്ത കൊണ്ടാണ് കറുത്ത വസ്ത്രം ധരിക്കാൻ അനുവദിക്കാത്തത്. ഈ മനോഭാവം പാടില്ല.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

ഇതിനിടെ തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് – കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. മാർച്ചിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഇന്ന് രാവിലെ മുതൽ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് മടങ്ങുന്നത് വരെ തടങ്കലിൽ വയ്ക്കും.

Story Highlights: ommenchandy against pinarayivijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here