വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. സീതാമൗണ്ടിൽ കുടിവെള്ള പദ്ധതി നിർമ്മാണത്തിനിടെ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. കൂടെയുണ്ടയ പ്രകാശിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Read Also: തിരുവനന്തപുരം പനവിളയില്‍ ഫ്‌ലാറ്റ് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ രക്ഷപെടുത്തി
ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരാണ് നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിരുന്നത്. പത്തടി ഉയരത്തിലുള്ള ഒരു മൺതിട്ടയാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. അതേസമയം മണ്ണിനടിയിൽപ്പെട്ട് പരുക്കേറ്റ പ്രകാശിനെ പുൽപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: One died in a landslide at Wayanad Pulpally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here