മനസിന് ശാന്തി കിട്ടിയെന്ന് പറഞ്ഞാണ് അച്ഛന്‍ എനിക്ക് ‘ശാന്തി’ യെന്ന് പേരിട്ടത്; ഒടുവില്‍ അതും സംഭവിച്ചു, വേദനാജകമായ നിമിഷങ്ങള്‍ പങ്കുവെച്ച് ശാന്തി കൃഷ്ണ

ജീവിതത്തിലെ ഏറ്റവും വലിയ വേദനാജനകമായ നിമിഷങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് നടി ശാന്തി കൃഷ്ണ. ഫഌവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായെത്തിയ ശേഷമായിരുന്നു തന്റെ അച്ഛന്റെ വിടവാങ്ങലും അതുമൂലമുണ്ടായ ദുഃഖവും ശാന്തി കൃഷ്ണ തുറന്നു പറഞ്ഞത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ശാന്തികൃഷ്ണയുടെ അച്ഛന്റെ മരണം. സംഭവത്തെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നതിങ്ങനെ ( Shanti Krishna sharing painful moments ).
92 വയസായിരുന്നു അച്ഛന്റെ പ്രായം. തങ്ങളുടെ കൂടെ ബ്ലാംഗ്ലൂരുവില്‍ തന്നെയായിരുന്നു താമസം. കൊവിഡ് തുടങ്ങുന്ന 2020ലാണ് അച്ഛന് കൊവിഡ് ബാധിക്കുന്നത്. എങ്ങനെ കൊവിഡ് ബാധിച്ചുവെന്നത് ഇപ്പോഴും അറിയില്ല.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രായം പ്രധാനവെല്ലുവിളിയായി. വാക്‌സിന്‍ പോലും കണ്ടുപിടിച്ചിട്ടില്ല. പ്രായം ഇത്രയായതുകൊണ്ട് തന്നെ റിസ്‌കാണെന്ന കാര്യം ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞു. രണ്ടാഴ്ചയോളം അച്ഛന്‍ ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും തങ്ങള്‍ക്ക് ആര്‍ക്കും തന്നെ പോയി കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു.
Read Also: ബാരിക്കേഡില്‍ കയറിയ വനിതാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം
ദൈവത്തിനോട് പോലും ദേഷ്യം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അച്ഛനുമായി അത്രയും അടുപ്പമായിരുന്നു ഉണ്ടാത്. മനസിന് ശാന്തി ഉണ്ടായി എന്ന് പറഞ്ഞാണ് അച്ഛന്‍ തനിക്ക് ശാന്തി എന്ന് പേരിട്ടത്. ഞാന്‍ അച്ഛന്റെ പെറ്റായിരുന്നു എന്ന് തന്നെ പറയാം. അമ്മ ചീത്ത പറഞ്ഞാല്‍ പോലും ചോക്ലേറ്റ് ഒക്കെ തരാം എന്ന് പറഞ്ഞ് കണ്ണടച്ച് കാണിച്ച് സമാധാനിപ്പിക്കും. പെട്ടെന്ന് എങ്ങനെ കരച്ചില്‍ നിന്നുവെന്ന് അമ്മ തിരിഞ്ഞു നോക്കും. അപ്പോ മാറി നിന്ന് അച്ഛന്‍ എന്ന കണ്ണുകൊണ്ട് സമാധാനിപ്പിക്കുന്നുണ്ടാകും. അപ്പോള്‍ കരച്ചില്‍ നില്‍ക്കും.
അതുകൊണ്ട് തന്നെ അച്ഛനെ അവസാന നിമിഷം കാണാന്‍ സാധിച്ചില്ലല്ലോ എന്നുള്ളത് വലിയ വിഷയമായിരുന്നു. പോയി കാണാന്‍ വേണ്ടി ഡോക്ടര്‍മാരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു പോയി കാണണമെങ്കില്‍ കാണാം പക്ഷേ റിസ്‌കാണ്. പിപിഇ കിറ്റ് ഒക്കെ ഇട്ട് പോയി വേണം കാണാന്‍. പക്ഷേ ഐസിയുവിലായത് കൊണ്ട് അവര്‍ പിന്നെയത് സമ്മതിച്ചില്ല.
അത് വലിയ വിഷമമായി. എന്നാല്‍ ചില മലയാളി നേഴ്‌സുമാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായത് ഉപകാരമായി. അവര്‍ മൊബൈലില്‍ വീഡിയോയും മറ്റുമെടുത്ത് അയച്ച് തരും. അച്ഛന് പക്ഷെ ഓര്‍മയൊന്നുമുണ്ടിയില്ല. ആരാണെന്നൊന്നും അച്ഛന് മനസിലാകില്ലായിരുന്നു. എന്നാലും ഞങ്ങള്‍ അച്ഛന് കാണാന്‍ വേണ്ടി ഞങ്ങളുടെ വീഡിയോ ഒക്കെ റെക്കോര്‍ഡ് ചെയ്ത് അയച്ചു കൊടുക്കും.
അച്ഛന്‍ ആദ്യം ചെന്നപ്പോഴൊക്കെ എന്നെ ഇവിടെ നിന്ന് കൊണ്ടു പോകുമോ എനിക്ക് ഇവിടെ നില്‍ക്കണ്ട എന്നൊക്കെ പറയുമായിരുന്നു. പക്ഷെ നമുക്ക് നിവര്‍ത്തിയില്ലാത്ത അവസ്ഥയായതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചിലപ്പോഴൊക്കെ ആലോചിക്കും അച്ഛനെ ആശുപത്രിയില്‍ വിടേണ്ടിയിരുന്നില്ലെന്ന്. പക്ഷേ പിന്നെ ആലോചിക്കുമ്പോള്‍ അന്ന് ഡോക്ടര്‍ പറഞ്ഞതും ഓര്‍മയില്‍ വരും. ഇപ്പോള്‍ നിങ്ങള്‍ പറയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയിരുന്നില്ല എന്ന്. പിന്നീട് ചിന്തിക്കും അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ രക്ഷപെടുമെന്ന്. വീട്ടില്‍ തന്നെ വച്ചില്ലെ ആശുപത്രിയില്‍ പോയാല്‍ രക്ഷപെട്ടേനെയെന്ന് ആലോചിക്കും. തന്റെ ജീവിതത്തില്‍ തന്നെ നടന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു അത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here