Advertisement

ബൈപോളാർ ഡിസോർഡറിനെതിരെ ബോധവത്കരണവുമായി ഒരു കൂട്ടായ്മ

June 14, 2022
Google News 2 minutes Read

സന്തോഷം കൈവിട്ടുപോകുന്ന അവസ്ഥയെക്കുറിച്ച്​ ചിന്തിച്ചിട്ടുണ്ടോ? കുറച്ചുനാൾ ആനന്ദത്തിെൻറ പരകോടിയിലും വേറെ കുറച്ചുനാൾ വിഷാദത്തിെൻറ പടുകുഴിയിലും ചെന്നെത്തുന്ന സാഹചര്യം ഊഹിക്കാനാവുമോ? ഇങ്ങനെ വിഷാദവും ഉന്മാദവും (mania) മാറിമാറിയോ ഉന്മാദാവസ്ഥകൾ മാത്രമായോ പ്രകടമാകുന്നതാണ് ബൈപോളാർ ഡിസോർഡർ. ജീവിതകാലഘട്ടത്തിൽ പലതവണ അസുഖം തലപൊക്കാം.

എന്നാൽ പലർക്കും എന്താണ് ഈ അസുഖം എന്നോ എന്തൊക്കെ അവസ്ഥകളാണ് അതിനുള്ളതെന്നോ അറിയില്ല. ഇതിനൊരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഒരു സാമൂഹിക മാധ്യമ കൂട്ടായ്മ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. വിജയ് നല്ലവാല എന്ന 60 വയസുകാരനാണ് സമൂഹത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നത്. താൻ അനുഭവിച്ച അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കുകയായിരുന്നു.

2012-ൽ ബ്ലോഗിംഗിങ്ങിലൂടെ ബോധവത്കരണ ശ്രമങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. പിന്നീട് ഒരു വെബ്സൈറ്റ് സ്ഥാപിക്കുകയും ചെയ്തു. ഈ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും മാനസികാരോഗ്യ ഉറവിടങ്ങൾ സംയോജിപ്പിക്കുകയും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് അവരുടെ അനുഭവങ്ങൾ പങ്കിടാനുള്ള ഒരു വേദി നൽകുകയുമായിരുന്നു അദ്ദേഹം. ഇന്ന് 500-ലധികം അംഗങ്ങളാണ് അദ്ദേഹത്തിനൊപ്പമുള്ളത്.

നാഷണൽ മെന്റൽ ഹെൽത്തിന്റെ 2016ലെ സർവ്വേ അനുസരിച്ച് ഇന്ത്യയിൽ 0.3% പേർക്ക് ബൈപോളാർ ഡിസോഡർ ഉണ്ട്. സമൂഹബോധം വളർത്തിയെടുക്കാനും ഈ അവസ്ഥയിൽ ജീവിക്കുന്നവർക്ക് വൈകാരികവും സാമ്പത്തികവുമായ പിന്തുണ നൽകാനും താൻ ആഗ്രഹിച്ചിരുന്നുവെന്ന് നല്ലവാല പറയുന്നു. ബൈപോളർ ഇന്ത്യ എന്ന ഈ വെബ്സൈറ്റ് ഇന്ന് ഒരുപാട് പേർക്ക് ആശ്വാസം പകരുന്നു. അതോടൊപ്പം ബൈപോളർ എന്ന അവസ്ഥ നേരിടുന്നവരെ ഒരിക്കലും മാറ്റിനിർത്തുകയല്ല വേണ്ടത് മറിച് അവർക്ക് കൂടുതൽ പരിപാലനവും പരിഗണയും നൽകി അവരെ ഈ അവസ്ഥയിൽ നിന്ന് തിരികെ കൊണ്ടുവരുവാൻ ശ്രമിക്കുകയാണ് വേണ്ടത് എന്നും വിജയ് നല്ലവാല കൂട്ടിച്ചേർക്കുന്നു.

Story Highlights: a fellowship with awareness against bipolar disorder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here