Advertisement

ഇ പി ജയരാജനെ വെല്ലുവിളിച്ച് ഷാഫി പറമ്പിൽ; വിമാനത്തിൽ മുദ്രാവാക്യം വിളിച്ചവർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാമോ?

June 14, 2022
Google News 2 minutes Read

വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിക്കുകയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോയി അവരുടെ മെഡിക്കൽ പരിശോധന നടത്തട്ടെ. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കിൽ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം.
ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് ആക്രമിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം ഭീകരവാദ സംഘടനകൾക്ക് സമാനമാണെന്ന്
മന്ത്രി പി. രാജീവ് പ്രതികരിച്ചു. അതീവ സുരക്ഷയുള്ള വിമാനത്തിൽവെച്ച് ഇങ്ങനെയൊരു സംഭവം നടന്നത് അങ്ങേയറ്റം ആസൂത്രിതമായാണ്. അസംബന്ധ നാടകങ്ങൾക്കും ആക്രമ പരമ്പരകൾക്കും മഹനീയ മുഖം നൽകുന്ന മാധ്യമങ്ങളും ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് – ബി ജെ പി കൂട്ടുകെട്ടിൻ്റെ ഭീകരവാദ രീതികൾക്ക് എതിരെ മുഴുവൻ കേരളീയരും പ്രതിരോധം തീർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ആന്റോ ജോസഫ് സിനിമയിലെ ഭാവിയെപ്പറ്റി ചിന്തിക്കാതെ രാഷ്ട്രീയം പറയുന്നയാൾ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് മുൻമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഒരുഭാഗത്ത്‌ മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച്‌ വിമർശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികൾക്ക്‌ അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങളാണ് യുഡിഎഫിൻ്റേതെന്നും അദ്ദേഹം വിമർശിച്ചു.

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കുറ്റകരമായ ​ഗൂഢാലോചനയ്ക്കും കൂടി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Story Highlights: Case against Youth Congress activists; Shafi Parampil challenges EP Jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here