ഡല്‍ഹിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; ഇഡി ഓഫിസിലേക്ക് രാഹുലിനെ നേതാക്കള്‍ അനുഗമിക്കും

രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ഇന്നും പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി ഓഫിസില്‍ നിന്ന് ഇഡി ഓഫിസിലേക്ക് നേതാക്കള്‍ അനുഗമിക്കും. ഡല്‍ഹിയില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും ( Congress to intensify protests in Delhi ).
ഇഡിക്കെതിരെ ഇന്നലത്തേതിന് സമാനമായ രീതിയില്‍ തന്നെ ഇന്നും പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രവര്‍ത്തക സമിതി അംഗങ്ങളും, എംപിമാരും ഒമ്പതുമണിയോടെ എഐസിസി ഓഫിസില്‍ സംഘടിക്കും. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് വരെ പുറത്ത് നേതാക്കള്‍ പ്രതിഷേധം തുടരും. സോണിയ ഗാന്ധി ഹാജരാകുന്ന ജൂണ്‍ 23ന് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവിലിറങ്ങുമെന്ന് ഹരീഷ് റാവത്ത് 24നോട് പറഞ്ഞു.
Read Also: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
ഇഡി ഓഫിസിലേക്കുള്ള മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കളെ പതിനൊന്നര മണിക്കൂറിന് ശേഷമാണ് തുഗ്ലക് ലൈന്‍ പൊലീസ് വിട്ടയച്ചത്. സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്നതിനിടെ നേതാക്കളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കാരണം വ്യക്തമാക്കാതെയാണ് പൊലീസ് പിടിച്ചുവച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു. ഇന്നലെയുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി നഗരത്തില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കും. കൂടുതല്‍ സേനകളെയും വിന്യസിക്കും.
Story Highlights: Congress to intensify protests in Delhi; Leaders will accompany Rahul to the ED office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here