കെപിസിസി ഓഫീസിലേക്ക് കല്ലെറിഞ്ഞ സംഭവം; വിയോജിപ്പുമായി സിപിഐ

കെപിസിസി ഓഫീസിലേക്ക് കല്ലെറിഞ്ഞതിൽ സിപിഐക്ക് വിയോജിപ്പ്. എൽഡിഎഫ് യോഗത്തിൽ സിപിഐ വിയോജിപ്പ് അറിയിച്ചു. പാർട്ടി ഓഫീസുകൾക്ക് നേരെ പ്രതിഷേധം വേണ്ടെന്ന് മുൻധാരണയുണ്ടെന്ന് സിപിഐ ചൂണ്ടിക്കാട്ടി. പാർട്ടികളുടെ ഓഫിസുകൾ ആക്രമിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ഇതിനിടെ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡിവൈഎഫ്ഐ നടപടിയെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തള്ളി. വസതിയിലേക്ക് തള്ളിക്കയറിയത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്താണ് അവിടെ സംഭവിച്ചതെന്നുള്ള കാര്യം വിശദമായി അന്വേഷിക്കും. കണ്ണൂരിൽ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയം സംഭവം അംഗീകരിക്കാനാവാത്തതാണ്. കെപിസിസി ഓഫീസ് ആക്രമിച്ചതും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: കെപിസിസി ആസ്ഥാനം ആക്രമിച്ച സംഭവം; സംസ്ഥാന വ്യാപകമായി ഇന്ന് കോൺഗ്രസിന്റെ കരിദിനാചരണം
എൽഡിഎഫ് യോഗത്തിൽ വിമാനത്തിലെ പ്രതിഷേധം വിശദീകരിച്ച് ഇ പി ജയരാജൻ രംഗത്തെത്തി. താൻ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയായിരുന്നെന്ന് ഇ പി ജയരാജൻ യോഗത്തിൽ പറഞ്ഞു. വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. വഴിയിൽ നിന്ന് ഇപി പ്രതിരോധം തീർത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തന്‍റെ നേർക്ക് വന്നവരെ തടഞ്ഞത് ജയരാജൻ ആണെന്ന് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: CPI opposed KPCC office Attack