രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ; എഐസിസി ആസ്ഥാനത്ത് സംഘർഷം

നാഷണൽ ഹെരാൾഡ് കേസിൽ ഇ.ഡി.ഓഫീസിലെത്തി. ഡൽഹി എഐസിസി ആസ്ഥാനത്ത് സംഘർഷം. മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. മുതിർന്ന നേതാക്കളോടൊപ്പമാണ് രാഹുൽ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫീസിന് ചുറ്റും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.(national herald caseed to question rahul gandhi 2nd day)
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും രൺദീപ് സുർജേവാലയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡൽഹി മുൻ ആരോഗ്യമന്ത്രി കിരൺ വാലിയയും പൊലീസ് കാസ്റ്റഡിയിലാണ്. വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ രണ്ടാം ദിനമാണ് രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഇഡി ഓഫിസെത്താനാണ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചുവെന്ന ആരോപണം തള്ളി ദില്ലി പോലീസ്. കെ.സി വേണുഗോപാൽ അടക്കം ഒരു എംപിയെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സ്പെഷ്യൽ കമ്മിഷ്ണർ ലോ ആൻഡ് ഓർഡർ സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി. നിയമലംഘനമുണ്ടായപ്പോൾ സംഭവിച്ച സ്വാഭാവിക നടപടിമാത്രമാണ്.ആരെയും കാരണമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടില്ല. വൈദ്യസഹായം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: national herald caseed to question rahul gandhi 2nd day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here