വിവാഹിതരാവാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്ക് സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രിംകോടതി വിധി

വിവാഹിതരാവാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്കും സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രിംകോടതി. കല്ല്യാണം കഴിക്കാതെ കുറേക്കാലം ഒരുമിച്ചുജീവിച്ച സ്ത്രീ പുരുഷന്മാരെ ഭാര്യാഭർത്താക്കൻമാരായി തന്നെ പരിഗണിക്കാമെന്നും പാരമ്പര്യ സ്വത്തിനുള്ള ഇവരുടെ മക്കളുടെ അവകാശം നിഷേധിക്കാനാവില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
കോഴിക്കോട് സ്വദേശിയായ കെ ഇ കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി. കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി വന്നത്. ജസ്റ്റിസുമാരായ എസ് അബ്ദുൾ നാസർ, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Read Also: പരിസ്ഥിതിലോല മേഖലയിലെ വിധി; കേരളം സുപ്രിംകോടതിയിലേക്ക്, ജൂലൈ 12ന് ഹര്‍ജി നല്‍കുമെന്ന് വനംമന്ത്രി
കരുണാകരന് നാല് മക്കളാണുള്ളത്. കരുണാകരന് ചിരുതക്കുട്ടിയെന്ന സ്ത്രീയിൽ ജനിച്ച മകനാണ് ദാമോദരൻ. പിതാവിന്റെ സ്വത്തവകാശം സംബന്ധിച്ച് ഇദ്ദേഹമാണ് ഹൈക്കോടതിയെ സമീപിച്ചത്. ദാമോദരന് സ്വത്ത് നൽകേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവിനെ റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
കുറേക്കാലം ഒരുമിച്ച് ജീവിച്ച സ്ത്രീയും പുരുഷനും വിവാഹിതരായി എന്ന് കണക്കാക്കാമെന്നും ഇവരിൽ ജനിക്കുന്ന മക്കൾക്ക് സ്വത്തിന് വകാശമുണ്ടെന്നും വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും സ്വത്ത് കോടതി തുല്യമായി വീതിച്ചിരുന്നു.
വിചാരണ കോടതി വിധിക്കെതിരെ കരുണാകരന്റെ മറ്റൊരു മകനായ അച്യുതന്റെ മക്കൾ നൽകിയ പരാതിയിലാണ് സ്വത്ത് നൽകേണ്ടതില്ലെന്ന്
ഹൈക്കോടതി വിധിവന്നത്. ഈ വിധിക്കെതിരെയുള്ള ദാമോദരന്റെ നിമയപോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടത്.
Story Highlights: Supreme Court judgment; Long cohabitation presumes marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here