Advertisement

പന്തളത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം; ആറ് ബൈക്കുകള്‍ കത്തിനശിച്ചു

June 15, 2022
Google News 2 minutes Read

പത്തനംതിട്ട പന്തളം കടയ്ക്കാട് വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം. ആറ് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. അടൂരില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്. (fire accident pathanamthitta panthalam workshop)

രാത്രി 10 മണിയോടെയാണ് അടച്ചിട്ട ഭാരത് ഓട്ടോമൊബൈല്‍സ് എന്ന വര്‍ക്ക്‌ഷോപ്പില്‍ നിന്നും തീയുയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ കടയുടമയേയും ഫയര്‍ ഫോഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Story Highlights: fire accident pathanamthitta panthalam workshop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here