കടുത്ത ചൂടിനിടെ ആശ്വാസം; യുഎഇയില്‍ പലയിടങ്ങളിലും ശക്തമായ മഴ

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസമായി യുഎഇയുടെ പലഭാഗത്തും മഴ ലഭിച്ചു. അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവല്‍ ഐനിലെ നിവാസികള്‍ വേനല്‍ച്ചൂടിനിടെ ലഭിച്ച കനത്ത മഴ ആഘോഷമാക്കി. സോഷ്യല്‍ മീഡിയയാകെ യുഎഇയിലെ മഴച്ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്. 45 ഡിഗ്രി സെല്‍ഷ്യസ് ശരാശരി താപനിലയില്‍ നില്‍ക്കവേയാണ് ഭൂമിയെ തണുപ്പിച്ചുകൊണ്ട് മഴയെത്തിയത്. (heavy rain in uae during summer)
അല്‍ ഐനില്‍ മണിക്കൂറുകളോളം ആകാശം മേഘാവൃതമായി നില്‍ക്കുകയും പിന്നീട് ശക്തമായ മഴ തന്നെ ലഭിക്കുകയുമായിരുന്നു. യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കുമെന്ന് മുന്‍പ് തന്നെ പ്രവചിക്കപ്പെട്ടിരുന്നു.
Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…
അല്‍ ഐനില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഹ്യുമിഡിറ്റിയും ഉയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെയും രാത്രി സമയത്തുമാണ് ഹ്യുമിഡിറ്റി ഉയരുന്നത്. ഇതുമൂലം ചില പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ദുബായ്, ഷാര്‍ജ, അജ്മാന്‍, അബുദാബി എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ശക്തമായ കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പൊടി നിറഞ്ഞ അവസ്ഥയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Story Highlights: heavy rain in uae during summer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here