Advertisement

ഭാരത് ഗൗരവ് സ്‌കീമിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ഓടിത്തുടങ്ങി; പ്രത്യേകതകള്‍ ഇങ്ങനെ

June 15, 2022
Google News 3 minutes Read

ഭാരത് ഗൗരവ് സ്‌കീമിന് കീഴിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരില്‍ നിന്ന് മഹാരാഷ്ട്രയിലെ സായി നഗര്‍ ശിര്‍ദിവരെയാണ് ട്രെയിനിന്റെ ആദ്യ സര്‍വീസ്. തിരുപ്പൂര്‍, ഈറോഡ്, സേലം, യെലഹാങ്ക, ധര്‍മവാരം,വാല്‍ദി എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. (Indian Railways launches first private rail service bharat gaurav schemes)

ഫസ്റ്റ് എസി കോച്ച് 1, 2-ടയര്‍ എസി കോച്ചുകള്‍ 3, 3-ടയര്‍ എസി കോച്ചുകള്‍8, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍5, പാന്‍ട്രി കാര്‍1, ലഗേജ്കംബ്രേക്ക് വാനുകള്‍ 2 എന്നിങ്ങനെ 20 കോച്ചുകളാണ് ട്രെയിനിനുള്ളത്.

Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…

ട്രെയിനിനുള്ളില്‍ ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ശൗചാലയങ്ങള്‍ ഇടക്കിടെ വൃത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചട്ടുണ്ട്. യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യ സഹായമെത്തിക്കാന്‍ ഡോക്ടര്‍മാരും ട്രെയിനിലുണ്ടാകും. ഇത് കൂടാതെ ട്രെയിനില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, എ സി മെക്കാനിക്ക്, പ്രൈവറ്റ് സെക്യൂരിറ്റിമാര്‍ എന്നിവരുമുണ്ടാകും.

ഓരോ കോച്ചിലും ബാസ് സൗണ്ടിംഗ് സ്പീക്കറുകളുണ്ടാകും. ഇത് കൂടാതെ യാത്രക്കാരുടെ വിരസത അകറ്റുന്നതിനായി ഇടക്കിടെ റെയില്‍ റേഡിയോ ജോക്കിമാരെത്തി യാത്രക്കാരോട് സംസാരിക്കും. ഭക്തിഗാനങ്ങളും ആത്മീയ കഥകളുമുള്‍പ്പെടെ ട്രെയിനില്‍ പ്ലേ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുകവലി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Story Highlights: Indian Railways launches first private rail service bharat gaurav schemes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here