Advertisement

കർക്കിടക വാവ് ബലി: വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് കെ രാധാകൃഷ്ണൻ

June 15, 2022
Google News 2 minutes Read
bali

കൊവിഡ് പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയ കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചും ചടങ്ങുകൾ നടത്താനാണ് തീരുമാനമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ മന്ത്രി ആന്റണി രാജു , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പ്രധാന ബലി തർപ്പണ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് അതാത് ജില്ലാ കലക്ടർമാരെയും യോഗം ചുമതലപ്പെടുത്തി.

Read Also: വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി; അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ

ആലുവ, തിരുവല്ലം, വർക്കല, കൊല്ലം, തിരുനെല്ലി ഉൾപ്പെടെയുള്ള ചെറുതും വലുതുമായ കേന്ദ്രങ്ങളിൽ വിവിധ സൗകര്യങ്ങളും സുരക്ഷയും ഒരുക്കും. യാത്രാ സൗകര്യങ്ങൾ, മെഡിക്കൽ, ആംബുലൻസ്, ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ അവശ്യ സേവനങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി.

Story Highlights: Karkidaka Vavu, extensive facilities will be provided; K Radhakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here