Advertisement

വിമാനത്തില്‍ പ്രതിഷേധക്കാര്‍ കയറുന്ന കാര്യം മുഖ്യമന്ത്രി മുന്‍പേ അറിഞ്ഞിരുന്നു: കോടിയേരി ബാലകൃഷ്ണന്‍

June 15, 2022
Google News 4 minutes Read

പ്രതിഷേധക്കാര്‍ വിമാനത്തില്‍ കയറുന്ന കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുരക്ഷാ ജീവനക്കാര്‍ മുഖ്യമന്ത്രിയെ നേരത്തെതന്നെ വിവരം ധരിപ്പിച്ചിരുന്നെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. യാത്രക്കാരെന്ന നിലയില്‍ ആരെയും തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്.
മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിങ്കളാഴ്ച കോഴിക്കോട് സിപിഐഎം പുറമേരി ലോക്കല്‍ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍. (pinarayi vijayan already knew that the protesters were on board says kodiyeri )

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധം തെരുവില്‍ സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്നതിന് പോലും ഇടയാക്കിയിരുന്നു. കടുത്ത പ്രതിഷേധമാണ് സിപിഐഎം രേഖപ്പെടുത്തുന്നത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ കെപിസിസി ആസ്ഥാനത്തിന് നേരെ ഉള്‍പ്പെടെ ആക്രമണവുമുണ്ടായിരുന്നു.

Read Also: സ്വപ്ന സുരേഷ് നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം നടന്നു: ഷാജ് കിരണ്‍

വിമാനത്തിനകത്തെ പ്രതിഷേധം പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തില്‍ തലവനായ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല. കൂത്തുപറമ്പ് ഡിവൈഎസ്പിയും ശംഖുമുഖം എസിയും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നു. പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പ്രത്യേക സംഘം അന്വേഷിക്കും.

Story Highlights: pinarayi vijayan already knew that the protesters were on board says kodiyeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here