സ്‌ക്വിഡ് ഗെയിംസ് യഥാർത്ഥത്തിൽ നടത്തുന്നു; ഒന്നാം സമ്മാനം 35 കോടി രൂപ; പങ്കെടുക്കാൻ അവസരം
2021 ൽ പുറത്തിറങ്ങിയ സ്‌ക്വിഡ് ഗെയിംസിന് ലോകമെമ്പാടും ആരാധകരേറെയാണ്. അതീവ മാനസിക സംഘർഷത്തിലൂടെ കളിക്കാർ കടന്നുപോകുന്ന ഈ സീരീസ് ശ്വാസമടക്കിപ്പിടിച്ചല്ലാതെ കണ്ട് തീർക്കാനാകില്ല. ഇപ്പോഴിതാ യഥാർത്ഥത്തിൽ സ്‌ക്വിഡ് ഗെയിംസ് നടത്താൻ ഒരുങ്ങുകയാണ് നെറ്റ്ഫ്‌ലിക്‌സ്. ( squid games reality show )
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി കോമ്പറ്റീഷൻ സീരീസാണ് നടക്കാനിരിക്കുന്നത്. സ്‌ക്വിഡ് ഗെയിംസ് : ദ ചലഞ്ച് എന്നാണ് പേര്. 456 മത്സരാർത്ഥികളാകും സ്‌ക്വിഡ് ഗെയിമിൽ പങ്കെടുക്കുക. 4.56 മില്യൺ ഡോളർ ( 35,62,58,436.00 രൂപ) ആണ് വിജയിയെ കാത്തിരിക്കുന്നത്.
പങ്കെടുക്കാനുള്ള മാനദണ്ഡങ്ങൾ
മത്സരാർത്ഥി ഇംഗ്ലീഷ് അറിഞ്ഞിരിക്കണം എന്നത് നിർബന്ധമാണ്.
കുറഞ്ഞത് 21 വയസായിരിക്കണം പ്രായം.
2023 ലെ ആദ്യ നാല് ആഴ്ചയായിരിക്കും മത്സരം നടക്കുക. പാസ്‌പോർട്ട് നിർബന്ധമാണ്. ഓൾ3 മീഡിയ ഗ്രൂപ്പ്, നെറ്റ്ഫ്‌ലിക്‌സ് എന്നീ സ്ഥാപനങ്ങളുമായി അടുത്ത് ബന്ധമുണ്ടാവുകയോ, അടുത്ത കുടുംബാംഗങ്ങൾ അവിടുത്തെ ജീവനക്കാരായിരിക്കാനോ പാടില്ല.
Read Also: Top Singer : ആങ്കറിംഗിൽ മാത്രമല്ല പഠനത്തിലും മിടുക്കി; പത്തിൽ തിളങ്ങി മീനാക്ഷി
മേൽ പറഞ്ഞ നിബന്ധനകൾ പാലിക്കുന്ന വ്യക്തി ആപ്ലിക്കേഷന് വേണ്ടി ഒരു വിഡിയോ തയാറാക്കണം. ആരാണ്, എന്താണ്, എന്തുകൊണ്ട് സ്‌ക്വിഡ് ഗെയിമിൽ പങ്കെടുക്കുന്നു, ഒന്നാം സമ്മാനം ലഭിക്കുന്ന തുക കൊണ്ട് എന്ത് ചെയ്യും എന്നിവ വ്യക്തമാക്കുന്ന വിഡിയോയാണ് തയാറാക്കേണ്ടത്.
രണ്ട് ഫോട്ടോയും അപേക്ഷയ്‌ക്കൊപ്പം നൽകണം.
എങ്ങനെ അപേക്ഷ സമർപ്പിക്കണം ?
https://www.squidgamecasting.com/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
പേടിക്കേണ്ട, കൊല്ലപ്പെടില്ല
സ്‌ക്വിഡ് ഗെയിംസ് സീരീസിലെ പോലെ യഥാർത്ഥ സ്‌ക്വിഡ് ഗെയിംസിൽ മത്സരാർത്ഥി കൊല്ലപ്പെടില്ലെന്ന് കമ്പനി ഉറപ്പ് നൽകുന്നു.
Story Highlights: squid games reality show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here