Advertisement

235 ദശലക്ഷത്തിലധികം കാഴ്ച്ചക്കാർ; ഇതാണ് യൂട്യൂബിൽ ആദ്യമായി പോസ്റ്റ് ചെയ്ത വിഡിയോ…

September 16, 2022
Google News 1 minute Read

ഇന്ന് പലതരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും യൂട്യൂബുമെല്ലാം അതിൽ മുന്നിൽ നിൽക്കുമെങ്കിലും കാലങ്ങളായി ആളുകളുടെ പ്രിയപ്പെട്ട ഓൺലൈൻ പ്ലാറ്റ്ഫോമാണ് യുട്യൂബ്. ദിവസേന നിരവധി യൂട്യൂബ് വിഡിയോകൾ എല്ലാവരും കാണാറുണ്ട്. ഒട്ടേറെ ആളുകളുടെ ഇന്റർനെറ്റ് ദിനചര്യയായി തന്നെയാണ് യുട്യൂബ് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ലോകത്തെ ഇത്രയും ജനപ്രിയമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ ആദ്യത്തെ വീഡിയോ ഏതാണെന്ന്?

എന്നാൽ അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നൽകുന്നത്‌. സാൻ ഡിയാഗോ മൃഗശാലയിൽ ആനക്കൂട്ടത്തിന് സമീപത്ത് നിന്നുള്ള തന്റെ 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പ് ആണ് ആദ്യമായി യുട്യൂബിൽ അപ്ലോഡ് ചെയ്തത്. 2005 ഫെബ്രുവരി 14-ന് സ്റ്റീവ് ചെൻ, ചാഡ് ഹർലി, ജാവേദ് കരീം എന്നിവർ ചേർന്നാണ് യൂട്യൂബ് സമാരംഭിച്ചത്. 2006 ഒക്ടോബറിൽ 1.65 ബില്യൺ ഡോളറിന് ഗൂഗിൾ ഇത് വാങ്ങി. അതായത് യൂട്യൂബിൽ ആദ്യ വിഡിയോ പോസ്റ്റ് ചെയ്ത് 18 മാസത്തിനു ശേഷം. ജാവേദ് കരീമായിരുന്നു യൂട്യൂബിൽ ആദ്യമായി വിഡിയോ അപ്‌ലോഡ് ചെയ്‌തത്. ഇതായിരുന്നു യൂട്യൂബിൽ ആദ്യമായി അപ്‌ലോഡ് ചെയ്ത വിഡിയോ. ഇപ്പോൾ 235 ദശലക്ഷത്തിലധികം വ്യൂസും 12 ദശലക്ഷത്തിലധികം ലൈക്കുകളും ഉള്ള ക്ലിപ്പ് ജൂൺ 11 ന് യൂട്യൂബ് ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ഇന്ന് ഏറെ മാറ്റങ്ങളും പുതിയ അപ്‌ഡേഷനുകളും യുട്യൂബിലും വന്നിട്ടുണ്ട്. ആദ്യത്തെ യുട്യൂബിൽ നിന്ന് ഏറെ വളർന്നു. പിന്നീട് മറ്റു മീഡിയകളുടെ വളർച്ച ഉണ്ടെങ്കിലും പുതിയ മാറ്റങ്ങളോടെ ഇന്നും യുട്യൂബ് മുന്നിൽ തന്നെ നിൽക്കുന്നു. രാജ്യങ്ങളും ഭാഷകളും കടന്ന് ആളുകളെ അടുപ്പിക്കുന്നതിൽ ഇവയ്ക്കെല്ലാം ഉള്ള പങ്ക് വളരെ വലുതാണ്. ഏതുവിഷയത്തിലുമുള്ള വിവിധ ഭാഷകളിലുള്ള വിഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്.

Story Highlights: youtubes first video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here