Agneepath : അഗ്‌നിവീരന്മാരെ പിന്തുണയ്ക്കുന്നതിനുള്ള വഴികൾ തേടാൻ യോഗം ചേർന്ന് ബാങ്കുകൾ

അഗ്‌നിവീരന്മാരെ പിന്തുണയ്ക്കുന്നതിനുള്ള വഴികൾ തേടുന്നതിനായി പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ഡിഎഫ്എസ് യോഗം ചേർന്നു. ( agneepath banks hold meeting to support agniveers )
സേവന കാലാവധി പൂർത്തിയാക്കുന്ന ‘അഗ്‌നിവീരന്മാരെ’ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുഖേന പിന്തുണയ്ക്കുന്നതിനുള്ള വഴികൾ തേടുന്നതിനായി, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി പൊതുമേഖലാ ബാങ്കുകളുടെയും (PSBs) പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെയും (PSICs) ധനകാര്യ സ്ഥാപനങ്ങളുടെയും (FIs) മേധാവിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. അഗ്‌നിപഥ് പദ്ധതിയുടെ സുപ്രധാന വശങ്ങളെക്കുറിച്ച് സൈനികകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു.
‘അഗ്‌നിവീരന്മാരുടെ’ വിദ്യാഭ്യാസ യോഗ്യതകളും വൈദഗ്ധ്യവും അടിസ്ഥാനമാക്കി അനുയോജ്യമായ ആനുകൂല്യങ്ങൾ / ഇളവുകൾ മുതലായവയിലൂടെ ലഭ്യമാക്കാവുന്ന തൊഴിലവസരങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന PSBകളും PSICകളും FIകളും നടത്തുമെന്ന് യോഗത്തിൽ തീരുമാനിച്ചു.
Read Also: തദ്ദേശീയമായി നിർമ്മിച്ച അഗ്‌നി പ്രൈം മിസൈൽ പരീക്ഷണത്തിന് സജ്ജമായി
നൈപുണ്യ നവീകരണം, വിദ്യാഭ്യാസം, ബിസിനസ് സംരംഭങ്ങൾ സ്ഥാപിക്കൽ, സ്വയംതൊഴിൽ എന്നിവയ്ക്ക് അനുഗുണമായ വായ്പാ സൗകര്യങ്ങൾ ഒരുക്കി ‘അഗ്‌നിവീരന്മാരെ’ പിന്തുണയ്ക്കുന്നതിനുള്ള സാധ്യതകൾ ആരായാനും ബാങ്കുകൾ തീരുമാനിച്ചു. മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയ നിലവിലുള്ള ഗവണ്മെന്റ് പദ്ധതികൾ മുഖേന ‘അഗ്‌നിവീരന്മാർ’ക്ക് അത്തരം പിന്തുണ നൽകുന്നതിനുള്ള സാധ്യതകൾ തേടും.
Story Highlights: agneepath banks hold meeting to support agniveers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here