മത്സരത്തിനിടെ ചുവപ്പുകാർഡ്; താരങ്ങളും ആരാധകരും ചേർന്ന് റഫറിയെ തല്ലിക്കൊന്നു

മത്സരത്തിനിടെ ചുവപ്പുകാർഡ് കാണിച്ച റഫറിയെ താരങ്ങളും ആരാധകരും ചേർന്ന് തല്ലിക്കൊന്നു. എൽ സാൽവദോറിലാണ് സംഭവം. സാൻ സാൽവദോറിലെ മിറാമോണ്ട് ടൊളൂക്ക സ്റ്റേഡിയത്തിൽ നടന്ന പ്രാദേശികമത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ഹോസെ അർണാൾഡോ അനയ എന്ന 63കാരനു നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണത്തിനു കാരണം. 20 വർഷത്തോളമായി കളി നിയന്ത്രിക്കുന്ന റഫറിയാണ് ഹോസെ.
ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവോ മാവോ എന്ന തീവ്രവാദ ഗ്രൂപ്പിൽ അംഗമാണ് ഇയാളെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: El Salvador referee dies beaten
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here