ബുൾഡോസർ നടപടിക്ക് സ്റ്റേയില്ല, യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

UP Bulldozer Case: ഉത്തർപ്രദേശ് സർക്കാരിന്റെ കയ്യേറ്റ വിരുദ്ധ യജ്ഞം ചട്ടങ്ങൾക്കനുസൃതമായി നടത്തണമെന്ന് സുപ്രീം കോടതി. പൊളിക്കൽ നിർത്തിവയ്ക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളി. സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചു. അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേൾക്കും.
മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. പൊളിക്കല്‍ നടപടികളില്‍ നിയമം പാലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഒരു മതത്തെ ലക്ഷ്യമാക്കിയുള്ള നടപടിയാണ് ഇതെന്നാണ് ഹർജിക്കാരുടെ വാദം. ജസ്റ്റിസുമാരായ ബൊപ്പണ്ണ, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
വീട് പൊളിക്കപ്പെട്ടവർ എന്തുകൊണ്ട് സമീപിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പൊളിക്കലുകൾക്ക് സ്റ്റേ നൽകാനാകില്ലെന്നും, നോട്ടീസ് നൽകാതെ കെട്ടിടങ്ങൾ പൊളിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സുരക്ഷ സർക്കാർ ഉറപ്പാക്കണം. ഇത് പ്രതികാര നടപടികളാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ടെന്നും, അവ ശരിയോ തെറ്റോ ആകാമെന്നും കോടതി പരാമർശിച്ചു.
നിമയവിരുദ്ധമെന്ന് കരുതുന്ന കെട്ടിടങ്ങൾ അടുത്തിടെ യുപി സർക്കാർ പൊളിച്ചു നീക്കിയിരുന്നു. വെൽഫയർ പാർട്ടി നേതാവായ ജാവേദ് മുഹമ്മദിന്റെ വീടും പൊളിച്ച കെട്ടിടങ്ങളിൽ പെടുന്നു. ഞായറാഴ്ച പൊളിച്ച വീടിന്റെ നോട്ടീസ് ശനിയാഴ്ച രാത്രിയാണ് കിട്ടിയതെന്നും കെട്ടിടം ഭാര്യയുടെ പേരിലാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.
Story Highlights: Everything should look fair, SC on UP demolitions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here