ഇന്ത്യക്കെതിരായ അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു; സിമി സിംഗ് പുറത്ത്, പുതുമുഖങ്ങൾ ടീമിൽ

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമിൽ രണ്ട് പുതുമുഖങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ആൻഡ്രൂ ബാൽബേർണിയാണ് നായകൻ. ഈ മാസം 26, 28 തീയതികളിലായാണ് ഇന്ത്യ അയർലൻഡിനെതിരെ ടി-20കൾ കളിക്കുക. ഈ സമയത്ത് തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ രണ്ടാം നിര ടീമാണ് അയർലൻഡിനെ നേരിടുക. (ireland team india t20)
സ്റ്റീഫന്‍ ഡൊഹേനി, കോണര്‍ ഓൽഫെര്‍ട് എന്നിവരാണ് ടീമിൽ ഉൾപ്പെട്ട പുതുമുഖങ്ങൾ. സിമി സിംഗ്, ഷെയിന്‍ ഗെറ്റാകാട്ടേ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി.
Read Also: അയർലൻഡിനെതിരായ ട്വന്റി-20 പരമ്പര; ഹാർദിക് പാണ്ഡ്യ നയിക്കും; സഞ്ജു സാംസൺ ടീമിൽ
ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. രാഹുൽ ത്രിപാഠിയും ആദ്യമായി ടീമിൽ ഇടം നേടി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയാസ് അയ്യർ എന്നീ താരങ്ങൾ സ്‌ക്വാഡിലില്ല.
അയര്‍ലണ്ട് ടീം: ആൻഡ്രൂ ബാൽബേർണി, മാർക്ക് അഡയർ, കർട്ടിസ് കാംഫർ, ഗാരത് ഡെലനി, ജോർജ് ഡോക്ക്റെൽ, സ്റ്റീഫൻ ഡൊഹേനി, ജോഷ്വ ലിറ്റിൽ, ആൻഡ്രൂ മക്ബ്രൈൻ, ബാരി മക്കാർത്തി, കോണർ ഓൽഫെർട്ട്, പോൾ സ്റ്റിർലിങ്, ഹാരി ടെക്ടർ, ലോർകൻ ടക്കർ, ക്രെയ്ഗ് യങ്.
ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗൈക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്
Story Highlights: ireland team india t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here