‘അമ്മ ആശുപത്രിയിൽ, നാളെ ഹാജരാകാനാകില്ല’; ഇഡിക്ക് രാഹുലിൻ്റെ കത്ത്

നാഷണൽ ഹെറാൾഡ് കേസിൽ വെള്ളിയാഴ്‌ച ഹാജരാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി. ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. അമ്മ സോണിയ ഗാന്ധിയുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രാഹുലിൻ്റെ അഭ്യർത്ഥന.
കൊവിഡുമായി ബന്ധപ്പെട്ട സങ്കീർണതകളെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമ്മയ്‌ക്കൊപ്പം ആശുപത്രിയിലാണ് കഴിയുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
തുടർച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച ഒരു ദിവസമാണ് ഇഡി ഇടവേള നൽകിയത്. തുടര്‍ച്ചയായി മൂന്നുദിവസം 30 മണിക്കൂറിലേറെ ചോദ്യംചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ബുധനാഴ്ചത്തെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്.
Story Highlights: Mother Sonia In Hospital, Rahul Gandhi Wants Questioning Delayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here