എസ്എസ്എൽസി; ഗൾഫിൽ 102 പേർക്ക് മാത്രം മുഴുവൻ എ പ്ലസ്; ഫുൾ എ പ്ലസ് കുത്തനെ കുറഞ്ഞു

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിൽ 98.25 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേതിനേക്കാൾ വിജയശതമാനം വർധിച്ചു. കഴിഞ്ഞ തവണ 97.03 ശതമാനമായിരുന്നു വിജയം. എന്നാൽ ഫുൾ എ പ്ലസുകാരുടെ എണ്ണം കുത്തനെ കുറഞ്ഞു ( SSLC; Full A + for only 102 people in the Gulf ).
102 പേരാണ് ഗൾഫിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 221 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടിയിരുന്നു. ആകെ 571കുട്ടികൾ പരീക്ഷ എഴുതിയതിൽ 561 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമാണ് എസ്എസ്എൽസി പരീക്ഷക്ക് കേന്ദ്രമുള്ളത്. ഒമ്പത് സ്കൂളുകളിൽ പരീക്ഷക്കിരുന്നവരിൽ എ പ്ലസുകാരിൽ ഏറെയും പെൺകുട്ടികളാണ്. 77 പെൺകുട്ടികളും 25 ആൺകുട്ടികളുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ, ഉമ്മുൽഖുവൈൻ പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽഖുവൈൻ എന്നിവ നൂറു മേനി നേടി.
കേരളാ സിലബസിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ അബൂദബിയിലെ ഏക വിദ്യാലയമായ അബൂദബി മോഡൽ സ്‌കൂൾ വിദ്യാർഥികളും മികച്ച വിജയം നേടി. സ്‌കൂളിൽ നിന്നു പരീക്ഷ എഴുതിയവരിൽ 136 പേർ ഉയർന്ന വിദ്യാഭ്യാസനത്തിനുള്ള യോഗ്യത നേടി. 34 പേർക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 15 പേർക്ക് പത്തുവിഷയങ്ങൾക്ക് എ പ്ലസ് കിട്ടിയിട്ടുണ്ട്.
Story Highlights: SSLC; Full A + for only 102 people in the Gulf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here