സ്നേഹത്തിന്റെ കരസ്പർശം, ട്രാഫിക് സിഗ്നലിൽ സഹായം അഭ്യർഥിച്ച് എത്തിയ ബാലനെ ഓമനിക്കുന്ന യുവതി; വൈറലായി വിഡിയോ

സഹജീവിയോടുള്ള കരുണയെക്കാൾ വലുതല്ല മറ്റൊന്നും. സ്നേഹത്തിന്റെ കരസ്പര്ശങ്ങൾ മറ്റുള്ളവർക്ക് നേരെ നീട്ടാൻ ഒരിക്കലൂം മറന്നുപോകരുതെന്ന് ഓർമിപ്പിക്കുകയാണ് ഈ വീഡിയോ. അതുകൊണ്ട് തന്നെയാകാം സോഷ്യൽ മീഡിയയിലെ ഇത്തരം വീഡിയോകൾ ശ്രദ്ധനേടുന്നത്. തെരുവിൽ ഭിക്ഷ നടത്തുന്ന ബാലനും ഒരു യുവതിയുമാണ് വീഡിയോയിൽ ഉള്ളത്. തെരുവിൽ ഭിക്ഷയ്ക്കായി എത്തിയ കുട്ടി വസ്തുക്കൾ വിൽക്കുന്നതിനായി വാഹനങ്ങൾക്കിടയിലൂടെ നടക്കുകയാണ്. പെട്ടെന്നാണ് കുട്ടിയുടെ കണ്ണിൽ കരടുപോകുന്നത്. ആണ്‍കുട്ടിയുടെ കണ്ണിലെ കരട് എടുത്തു മാറ്റുന്നതിനായി യുവതി സഹായിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. യുവതി കുട്ടിയുടെ കണ്ണിൽ നിന്നും കരട് എടുത്തുകളയുകയും ഒപ്പം സ്നേഹത്തോടെ കവിളിൽ തൊട്ടും തലോടിയും ഓമനിക്കുകയും ചെയ്യുന്നുണ്ട്.
ബംഗ്ലാദേശിലെ ട്രാഫിക് സിഗ്നലിനു സമീപം ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്ന യുവതിയാണ് സമീപത്തേക്കു വന്ന ആണ്‍കുട്ടിയുടെ കവിളിൽ താലോലിക്കുന്നത്. ട്രാഫിക് സിഗ്നലിൽ വാഹനങ്ങൾ കാത്തുനിൽക്കുമ്പോൾ ഒരു വാഹനത്തിന്റെ പിന്നിൽ നിന്നും പകർത്തിയ വിഡിയോ ആണിത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.
It doesn't cost much to be kind… pic.twitter.com/Bykv1kqJUE
— Dr. Ajayita (@DoctorAjayita) June 10, 2022
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
‘ആ ബാലനോട് അവർ കാണിച്ച കരുണയെക്കാൾ വലുതല്ല ആ പണത്തിന്റെ മൂല്യം” എന്ന അടി കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. യുവതിയെ അഭിനന്ദിച്ചും പ്രകീർത്തിച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. നിറഞ്ഞ സന്തോഷത്തോടെയും ചിരിയോടു കൂടിയുമാണ് ആ ബാലൻ അവിടെ നിന്നും നടന്നുപോകുന്നത്. സഹജീവിയോട് കരുണ കാണിക്കാൻ അധികം ചെലവില്ല എന്ന കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഒട്ടേറെ ആളുകളാണ് വിഡിയോ ഏറെറടുത്തുകഴിഞ്ഞു. ഡോ. അജയിത പങ്കുവച്ച വിഡിയോയാണ് ട്വിറ്ററിൽ വൈറലായത്.
Story Highlights: UAE president congratulates indians on modi’s visit