ലോകകപ്പ്; ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി

ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയ പരിധി നീട്ടി. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് തീരുമാനം. പണമടയ്ക്കാനുള്ള പുതിയ പരിധി ഫിഫ വ്യക്തമാക്കിയിട്ടില്ല ( FIFA World Cup ticket).
രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയിൽ ടിക്കറ്റ് ലഭിച്ചവർക്ക് ഇന്നു വരെയാണ് പണമടയ്ക്കാനുള്ള സമയമായി അനുവദിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അവസാന ദിനങ്ങളിൽ മിക്കവർക്കും പണമടയ്ക്കാൻ സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാൻ സമയം നീട്ടി നൽകിയിരിക്കുന്നത്. ഇതോടെ ലഭിച്ച ടിക്കറ്റ് അസാധുവായി മാറുമോ എന്ന ആരാധകരുടെ ആശങ്കയ്ക്കും അറുതിയായി. ഏപ്രിൽ 5 മുതൽ 28 വരെ നീണ്ട രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ്ങിൽ ആകെ 2.35 കോടി ടിക്കറ്റുകൾക്കാണ് ആവശ്യക്കാരുണ്ടായിരുന്നത്. ഒന്നാം ഘട്ടത്തിൽ എട്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here