ഈ 6 വിഭാഗക്കാർ ഒരു കാരണവശാലും ബിയർ കുടിക്കരുത്

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ എന്നിട്ടും മദ്യപിക്കുന്നവരുണ്ട്. ചിലർ വീര്യം കൂടിയ മദ്യം ഉപയോഗിക്കുമ്പോൾ മറ്റ് ചിലർ ലഹരിക്കായി ആശ്രയിക്കുന്നത് ബിയറിനെയാണ്. എത്ര വീര്യം കുറഞ്ഞതുമാകട്ടെ, ഈ ലഹരി പദാർത്ഥങ്ങൾ കുറച്ചധികം നാൾ ഉപയോഗിക്കുന്നത് കാലക്രമേണ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഒരു കാരണവശാലും ബിയർ പോലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുതാത്ത കുറച്ച് വിഭാഗക്കാരുണ്ട്. ആ വിഭാഗത്തിലാണ് നിങ്ങളെങ്കിൽ ഉറപ്പായും ബിയറിനോട് ഗുഡ് ബൈ പറയൂ. ( 6 people who should avoid beer )
- പ്രമേഹ രോഗികൾ
ബിയറിൽ വലിയ അളവ് പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താനും, ഫാസ്റ്റിംഗിൽ ശരീരത്തിന്റെ ഇൻസുലിൻ വർധിപ്പിക്കാനും ബിയർ കാരണമാകും. ഇത് ഹൈപ്പോഗ്ലൈസീമിയ പോലുള്ള രോഗാവസ്ഥയിലേക്ക് നയിക്കുമെന്ന് മൗണ്ട് സിനായിലെ ഗാസ്‌ട്രോയെന്ററോളജിസ്റ്റ് ഡോ.ജോനാഥൻ കുംഗ് പറഞ്ഞു.
- അമിതഭാരം
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഒരു കാരണവശാലും ബിയർ കുടിക്കരുത്. ബിയറിൽ 100 മുതൽ 200 വരെ കലോറി അടങ്ങിയിട്ടുണ്ട്.
Read Also: ഈ 6 വിഭാഗത്തിൽ നിങ്ങളുണ്ടോ ? എങ്കിൽ കാപ്പി കുടിക്കരുത്
3. ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി/സെലിയാക് രോഗങ്ങൾ
ഗ്ലൂട്ടൻ സെൻസിറ്റീവായവർ ബിയർ കുടിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണം. കാരണം ബിയറിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്. ഇവർ ബിയർ കുടിച്ചാൽ ഉദര സംബന്ധ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം.
- ഐബിഎസ് രോഗികൾ
ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ ഐബിഎസ് ഉള്ളവർ ബിയർ കുടിക്കുന്നത് വയറിളക്കം, ഗ്യാസ് ട്രബിൾ, വയറ് വേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കാം.
- സിറോസിസ്
കരൾ രോഗങ്ങൾ, ലിവർ സിറോസിസ് പോലുള്ള രോഗങ്ങളുള്ളവർ ബിയർ കുടിക്കുന്നത് രോഗം മൂർച്ഛിക്കുന്നതിന് കാരണമാകും. ആൽകഹോൾ അടങ്ങിയ ബിയർ തകരാറിലായ കരളിന്റെ പ്രവർത്തനത്തെ ഒന്നുകൂടി അവതാളത്തിലാക്കും.
നെഞ്ചെരിച്ചിൽ
നെഞ്ചെരിച്ചിലുള്ളവർ ബിയർ കുടിക്കുന്നത് അസ്വസ്ഥകൾ വർധിക്കുന്നതിന് കാരണമാകും.
Story Highlights: 6 people who should avoid beer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here