നടന്‍ ദിലീപിന് ഗോള്‍ഡന്‍ വിസ

നടന്‍ ദിലീപിന് ഗോള്‍ഡന്‍ വിസ അനുവദിച്ച് ദുബായ് സര്‍ക്കാര്‍. നടിയെ അക്രമിച്ച കേസില്‍ വിചാരണ നടക്കുന്നതിനിടെ കോടതി അനുമതിയോടെ ദിലീപ് വിദേശത്തേക്ക് പോയി ( Golden visa for actor Dileep ).
നേരത്തെ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പ്രിഥ്വിരാജ്, നൈല ഉഷ, ആസിഫ് അലി, മിഥുന്‍ രമേശ്, മീര ജാസ്മിന്‍, ആശാ ശരത്, ലാല്‍ ജോസ്, ഫഹദ് ഫാസില്‍ നസ്‌റിയ നാസിം. സിദ്ദിഖ് എന്നിവരും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
Read Also: കൂളിമാട് പാലം അപകടം; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്
ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here