പ്രതിപക്ഷം വിട്ടുനിന്ന ലോക കേരള സഭയുടെ മൂന്നാം സമ്മേളനം; ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷം വിട്ടുനിന്ന ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. 65 വിദേശ രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമായി 182 പ്രവാസികളും 169 ജനപ്രതിനിധികളും ഉൾപ്പെടെ 351 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
” കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ എല്ലാ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതിലേക്ക് വളരെയധികം സഹായം ചെയ്യുവാന്‍ കഴിയുന്ന ജനവിഭാഗമാണ് പ്രവാസികള്‍. കാഴ്ചകള്‍ക്ക് പുറമെ അറിവ് കൂടി പ്രദാനം ചെയ്യുന്ന രീതിയില്‍ പഠന ടൂറിസം വികസിപ്പിക്കുന്നത് കേരളത്തെക്കുറിച്ച് അറിവ് നേടാന്‍ ആഗ്രഹിക്കുന്ന രണ്ടാംതലമുറ പ്രവാസികള്‍ക്ക് ഏറെ സഹായകരമാണ്. കൂടാതെ സാംസ്കാരിക ടൂറിസം, കാരവാന്‍ ടൂറിസം പദ്ധതി, ഇക്കോ ടൂറിസം, മെഡിക്കല്‍ ടൂറിസം തുടങ്ങിയ നൂതന പദ്ധതികളെ സര്‍ക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നിൽ കുറയാത്ത ടൂറിസ്റ്റ് കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാൻ വേണ്ടി മുന്നോട്ട് വെച്ച “ഡെസ്റ്റിനേഷൻ ചാലഞ്ച്”എന്ന പുതിയ പദ്ധതിക്ക് ഏറെ പിന്തുണ നൽകാനാകുക പ്രവാസികൾക്കാണ്.
Read Also: ‘വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ’; വിവാഹവാർഷിക ദിനത്തില്‍ കുറിപ്പുമായി മുഹമ്മദ് റിയാസ്
കേരളീയ പ്രവാസി സമൂഹത്തില്‍ നിന്നും ഒന്നോ രണ്ടോ ശതമാനം പേര്‍ ഓരോ വര്‍ഷവും കേരളം കാണാന്‍ വന്നാല്‍ നമ്മുടെ വിനോദസഞ്ചാര രംഗത്തിന് അത് വലിയ ഉത്തേജനം നല്‍കും. നമ്മുടെ പ്രവാസി സമൂഹം മനസ്സുവെച്ചാല്‍ കേരളീയരല്ലാത്തവരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഇതിന് നമ്മുടെ വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്ന് ലോക കേരള സഭ പദ്ധതികള്‍ തയ്യാറാക്കും.
നാട്ടിലേക്ക് വിനോദസഞ്ചാരികളായി എത്തുന്നതിനോടൊപ്പം തന്നെ ടൂറിസം രംഗത്ത് നിക്ഷേപം നടത്തുവാനായി കൂടി പ്രവാസികളെ ആകര്‍ഷിക്കാന്‍ നമുക്ക് കഴിയണം”. – മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സാമ്പത്തിക പ്രതിസന്ധിക്കിടെ നാലു കോടി ചെലവിൽ സമ്മേളനം സംഘടിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ലോക കേരള സഭയിൽ നിന്ന് വിട്ടുനിന്നത്.
Story Highlights: Loka Kerala Sabha; Minister Mohammad Riyaz shared the pictures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here