സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് രാഹുല്‍; ഒരു ദിവസം ആശുപത്രിയില്‍ തങ്ങിയേക്കും

ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച രാത്രിയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ സര്‍ ഗഗാറാം ആശുപത്രിയില്‍ എത്തിയത്. (rahul gandhi visit sonia gandhi)
ജൂണ്‍ 12നാണ് കൊവിഡ് സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയെ പരിചരിക്കുന്നതിന് രാഹുല്‍ ഗാന്ധി ഒരു ദിവസം ആശുപത്രിയില്‍ തങ്ങുമെന്നാണ് വിവരം. കൊവിഡ് ബാധിതയായി ദില്ലിയിലെ ആശുപത്രിയില്‍ കഴിയുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി നാഷണല്‍ ഹെറാള്‍ഡ് കേസിലെ ചോദ്യം ചെയ്യലിന് ചെറിയ ഇടവേള രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച ഇ ഡി. തിങ്കളാഴ്ച ഹാജരാകണമെന്ന് രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് രാഹുല്‍ അമ്മയുടെ അടുത്തെത്തിയത്.
Read Also: പ്രവാചകനെതിരായ പരാമര്‍ശം; സംയുക്ത പ്രസ്താവനയിറക്കി കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍
അതേസമയം, ചോദ്യം ചെയ്യല്‍ നീണ്ടുപോകാനുളള സാധ്യത കണക്കിലെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇ ഡിയുടെ ചോദ്യം ചെയ്യല്‍ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിര്‍ത്താനാണ് നിര്‍ത്താനാണ് എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായത്.
Story Highlights: rahul gandhi visit sonia gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here