കാന്തല്ലൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ വെട്ടിക്കൊലപ്പെടുത്തി

മറയൂര്‍ കാന്തല്ലൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി യദു കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലര്‍ച്ചയോടെയാണ് കൊലപാതകം നടന്നത്. 60 വയസുകാരനായ ബെന്നിയെ വാക്കത്തി കൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചും ക്രൂരമായിട്ടാണ് കൊലനടത്തിയിരിക്കുന്നത്. മറയൂര്‍ പള്ളനാട് മേഖലയില്‍ കവുങ്ങുതോട്ടം നോക്കി നടത്തിയിരുന്ന ആളാണ് ബെന്നി. രാവിലെ ജോലിക്കായി തോട്ടത്തില്‍ എത്തിയ തൊഴിലാളികളാണ് ബെന്നിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറയൂര്‍ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ബെന്നിക്ക് നേരത്തെ ഉണ്ടായ അപകടത്തില്‍ ഒരു കൈയ്യുടെ ചലന ശേഷി നഷ്ടപെട്ടിരുന്നു ( garden supervisor was hacked to death ).
കൊലപാതകവുമായി ബന്ധപ്പെട്ട് കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി യദു കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന. ഇയാളെ വിശദ്ധമായി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.
Story Highlights: The garden supervisor was hacked to death in Kanthalloor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here