Advertisement

അഗ്നിപഥ് പദ്ധതി രാജ്യതാത്പര്യത്തിന് എതിര്; പിന്‍വലിക്കണമെന്ന് എം കെ സ്റ്റാലിന്‍

June 18, 2022
Google News 3 minutes Read
agneepath project against national interest says mk stalin

അഗ്നിപഥ് പദ്ധതി രാജ്യ താത്പര്യത്തിനെതിരെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ച എം കെ സ്റ്റാലിന്‍ അഗ്നിപഥ് ദേശീയ താത്പര്യത്തിനെതിരാണെന്ന് വ്യക്തമാക്കി. കേന്ദ്രം തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരും പദ്ധതിയോട് എതിര്‍പ്പറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. (agneepath project against national interest says mk stalin)

‘സൈനിക സേവനമെന്നത് പാര്‍ട്ട്‌ടൈം ജോലിയല്ല. ഇത്തരം നിയമനം സൈന്യത്തിന്റെ നിയന്ത്രണം അപകടത്തിലാക്കും. രാഷ്ട്രത്തിന്റെ സുരക്ഷയും സൈന്യത്തില്‍ ചേരണമെന്ന യുവാക്കളുടെ ആഗ്രഹവും കണക്കിലെടുത്ത് ദേശീയ താല്‍പര്യത്തിനെതിരായ പദ്ധതി പിന്‍വലിക്കണമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

Read Also: രാഷ്ട്രീയ പകപോക്കല്‍; രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടിയെ ശക്തമായി അപലപിച്ച് സ്റ്റാലിന്‍

അതിനിടെ സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വനിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ താത്പര്യം പരിഗണിച്ച് പദ്ധതി നിര്‍ത്തിവയ്ക്കണം. യുവാക്കളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ യുവാക്കളുടെ വികാരമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യതാല്‍പര്യം കണക്കിലെടുത്ത് പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും യുവാക്കളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

Story Highlights: agneepath project against national interest says mk stalin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here