നിയമസഭാ സമുച്ചയത്തില്‍ മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയില്‍; ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് നോര്‍ക്ക

ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ മോന്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിലും. മോന്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരിയാണ് അനിത പുല്ലയില്‍. നിയമസഭാ സമുച്ചയത്തിലുണ്ടെങ്കിലും ഔദ്യോഗിക പട്ടികയില്‍ അനിത ഇല്ലെന്നാണ് നോര്‍ക്ക അധികൃതരുടെ വിശദീകരണം.(anitha pullayil is in niyamasabha complex)
ഇറ്റലിയിലെ റോമില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനിയാണ് അനിത പുല്ലയില്‍. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തക കൂടിയാണ് അനിത. മോന്‍സണ്‍ മാവുങ്കലിന്റെ കേസ് വന്നതോടെ തട്ടിപ്പിനിരയായവര്‍ ഇനിയും ഒരുപാട് പേരുണ്ടെന്നും അതെല്ലാം പുറത്തുവരണമെന്നും അനിത പുല്ലയില്‍ പറഞ്ഞിരുന്നു.
Read Also: പുരാവസ്തു തട്ടിപ്പ്; സ്വർണം വാങ്ങി നൽകിയെന്ന അവകാശവാദം തെറ്റ്: മോൺസണിനെതിരെ അനിത പുല്ലയിൽ
മോന്‍സണിനെ മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്ര തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോന്‍സണെ സംശയിക്കാന്‍ തുടങ്ങിയതെന്നുമായിരുന്നു അനിതയുടെ വെളിപ്പെടുത്തലുകള്‍. അനിതയെയും കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നത്.
Story Highlights: anitha pullayil is in niyamasabha complex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here