എസ്ആര്‍വി സ്‌കൂളിലെ ഏക പെണ്‍തരി; ലിംഗനിരപേക്ഷ യൂണിഫോം; അസ്‌ലഹ സൂപ്പറാണ്

ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന എസ്ആര്‍വി സ്‌കൂളില്‍ അങ്കലാപ്പോടെയാണ് അസ്‌ലഹ കാലുകുത്തുന്നത്. സ്‌കൂള്‍ പുതിയതായതുകൊണ്ട് മാത്രമല്ല, ഇങ്ങനെയൊരു അനുഭവവും ആദ്യമാകുമ്പോള്‍ ആര്‍ക്കും തോന്നുന്ന സ്വാഭാവികമായ ഒരു കുഞ്ഞുഭയം. പെണ്‍കുട്ടിയായി അസ്ലഹ ഒരാള്‍ മാത്രം. സ്‌കൂളിലെ ഏക പെണ്‍തരിയായ അസ്ലഹ എല്ലാവരേയും അത്ഭുതപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സാഹചര്യങ്ങളോടിണങ്ങി. വളരെപ്പെട്ടെന്ന് അവള്‍ക്ക് എല്ലാവരും കൂട്ടുകാരായി. ഓടിക്കളിക്കാനും പാഠങ്ങള്‍ പറഞ്ഞുകൊടുക്കാനും അതേസ്‌കൂളില്‍ പഠിക്കുന്ന അസ്ലഹയുടെ ഇരട്ട സഹോദരന്‍ മാത്രമല്ല, ക്ലാസിലെ എല്ലാ കൂട്ടുകാരും അവള്‍ക്കൊപ്പം ചേര്‍ന്നു. ആണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുക എന്നത് ഇപ്പോഴും ഒരു കടുത്ത ശിക്ഷയായി നല്‍കുന്ന അധ്യാപകര്‍ പോലുമുള്ള സമൂഹത്തില്‍ ലിംഗവ്യത്യാസങ്ങളെക്കുറിച്ച് അമിതമായി ടെന്‍ഷനടിക്കാതെ പുതിയ സ്‌കൂളിനോടിണങ്ങിച്ചേര്‍ന്ന അസ്ലഹ എല്ലാവരേയും വിസ്മയിപ്പിക്കുകയാണ്. ( aslaha the single girl student in ernakulam srv boys school)
ഇരട്ട സഹോദരന്‍ അഫ്‌സാഹിനൊപ്പമാണ് അസ്‌ലഹ എസ്ആര്‍വി സ്‌കൂളില്‍ എത്തിയത്. അസ്ലഹയുടെ വരവ് സ്‌കൂളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെങ്കിലും യൂണിഫോമില്‍ മാറ്റങ്ങളൊന്നും വന്നില്ല. സ്‌കൂള്‍ പിന്തുടരുന്ന അതെ പാന്റും ഷര്‍ട്ടുമിട്ട് അസ്ലഹ പുതിയ ലോകത്തെ പരിചയപ്പെടുകയാണ്.
Read Also: വനിതാ കായിക ഇനങ്ങള്‍ മാത്രം കളിക്കുന്ന ഒരു സ്‌പോര്‍ട്‌സ് ബാര്‍, കൗതുകമുള്ള പേരും…
കഴിഞ്ഞ മാസമാണ് അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട് താമസസ്ഥലം മാറിയത്. സഹോദരന്‍ മുഹമ്മദ് അഫ്‌സാഹനെ എസ്ആര്‍വി സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂള്‍ മിക്‌സഡ് ആക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കിയ കാര്യം പ്രധാനധ്യാപിക മാധുരി ദേവി അന്ന് മാതാപിതാക്കളോട് സൂചിപ്പിച്ചിരുന്നു. ഈ മാസം ആദ്യം സ്‌കൂള്‍ മിക്‌സഡ് ആക്കി സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ അസ്‌ലഹയേയും സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. സഹോദരങ്ങളെപ്പോലെ സഹപാഠികളുടെ സ്‌നേഹവും ശ്രദ്ധയും കൂടിയായപ്പോള്‍ അസ്‌ലഹ വളരെയെളുപ്പത്തില്‍ സ്‌കൂളിനോട് ഇണങ്ങിച്ചേര്‍ന്നു.
Story Highlights: aslaha the single girl student in ernakulam srv boys school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here