Advertisement

അസമിലും മേഘാലയയിലും കനത്ത മഴ; പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 39ആയി

June 18, 2022
Google News 2 minutes Read
flood in assam and meghalaya 39 death

അസം, മേഘാലയ സംസ്ഥാനങ്ങളിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ത്രിപുരയിലെ അഗര്‍ത്തലയില്‍ 60 വര്‍ഷത്തിനിടെ പെയ്ത് മഴയില്‍ ഏറ്റവും കൂടിയതാണ് ഇത്തവണത്തേതെന്ന് അധികൃതര്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.(flood in assam and meghalaya 39 death)

മേഘാലയയിലെ മൗസിന്റാമിലും ചിറാപുഞ്ചിയിലും 1940ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ അറിയിച്ചു. അസമില്‍ 4,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 1.56 ലക്ഷം ആളുകളെ 514 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധി റോഡുകളും തകര്‍ന്നിട്ടുണ്ട്.

Read Also: ഗുരുദ്വാരയിലെ ഭീകരാക്രമണം ഞെട്ടിക്കുന്നു; അപലപിച്ച് പ്രധാനമന്ത്രി

അതിനിടെ അസമിലെ ഹോജായ് ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ രക്ഷപെടുത്തുന്നതിനിടെ ബോട്ട് മുങ്ങി മൂന്ന് കുട്ടികളെ കാണാതായി. 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയക്കെടുതിയില്‍ കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

Story Highlights: flood in assam and meghalaya 39 death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here