തെരുവ് നായയുടെ കണ്ണ് അടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്ക് സസ്പെൻഷൻ

തിരുവനന്തപുരത്ത് തെരുവ് നായയുടെ കണ്ണ് അടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി താത്കാലിക ഡ്രൈവറെ കെ.എസ്.ഇ.ബിയിൽ നിന്നും പുറത്താക്കി. സന്നദ്ധ സംഘടനയുടെ പരാതിയിൽ പട്ടം കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരൻ മുരളിക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വൈദ്യുതി ഭവനിലാണ് സംഭവം നടന്നത്.
വാഹനങ്ങളുടെ ബമ്പർ കടിച്ചു മുറിച്ചതിനാണ് കെ.എസ്.ഇ.ബിയിലെ താത്കാലിക ഡ്രൈവർ മുരളി തെരുവ് നായയെ ഈ രീതിയിൽ മർദ്ദിച്ചത്.
ഇരുമ്പ് വടി കൊണ്ട് ആദ്യം തലയ്ക്കടിച്ചു. അടിയേറ്റു താഴെ വീണ നായയെ വീണ്ടും വീണ്ടും അടിച്ചു. കണ്ടു നിന്നവർ നിർത്താർ ആവശ്യപെട്ടിട്ടും ഇയാൾ കൂട്ടാക്കിയില്ല.
Read Also: മിണ്ടാപ്രാണിയോട് കൊടുംക്രൂരത; തെരുവ് നായയുടെ കണ്ണടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്കെതിരെ കേസ്
അവശനിലയിൽ കണ്ട നായയെ പീപ്പിൾ ഫോർ അനിമൽസ് ട്രിവാൻഡ്രമാണ് രക്ഷിച്ചത്. നായയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടതു കണ്ണ് അടിച്ച് പൊട്ടിച്ച നിലയിലാണ്. പിൻകാലുകൾക്കും ഒടിവുണ്ട്. നായയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഷെൽറ്റർ ഹോമിലാണ് നായ ഇപ്പോഴുള്ളത്.
Story Highlights: KSEB driver suspended for attacking street dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here