കേന്ദ്ര ഇടപെടല്‍ കാത്ത് അംഗോളയിലെ ജയിലില്‍ ഒരു മലയാളി; കമ്പനി ചതിച്ചതെന്ന് കുടുംബം

മൂന്ന് മാസത്തിലേറെയായി ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ജയില്‍ കഴിയുന്ന യുവാവിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ കാത്ത് കുടുംബം. സ്വകാര്യ കമ്പനിയിലെ വെയര്‍ ഹൗസ് മാനേജരായ പാലക്കാട് പള്ളിപ്പുറം വടക്കേവീട്ടില്‍ രഞ്ജിത്ത് രവിയെന്ന ഇരുപത്തിയഞ്ചുകാരനാണ് ജയില്‍ കഴിയുന്നത്. അവധി ചോദിച്ചതിന്റെ പേരില്‍ കമ്പനി അധികൃതര്‍ രഞ്ജിത്തിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. (malayalaee in angola jail; family seeks support if central government)
2020ല്‍ കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പാണ് രഞ്ജിത്ത് അംഗോളയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം അവധിക്ക് അപേക്ഷിച്ചപ്പോള്‍ നിഷേധിച്ചു. ഇതേ തുടര്‍ന്ന് കമ്പനി അധികൃതരുമായി വാക്കുതര്‍ക്കമുണ്ടായി. ശമ്പളം നിഷേധിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം തുടങ്ങി. കഴിഞ്ഞ മാര്‍ച്ച് 25ന് മീറ്റിംഗിനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ രഞ്ജിത്തിന്റെ ഫോണും മറ്റുസാധനങ്ങളും പിടിച്ചുവാങ്ങി തടങ്കലില്‍വച്ചു. കമ്പിനിയുടെ സ്റ്റോക്കില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് പൊലീസില്‍ വ്യാജപരാതി നല്‍കി രഞ്ജിത്തിനെ ജയിലിടക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…
ആഴ്ചയില്‍ രണ്ട് തവണ വീട്ടിലേക്ക് വിളിക്കാന്‍ അനുമതിയുണ്ട്. ഒരു നേരം മാത്രമാണ് ഭക്ഷണം നല്‍കുന്നത്. രഞ്ജിത്തിന് സഹതടവുകാരുടെയും പൊലീസിന്റെയും പീഢനമേല്‍ക്കേണ്ടി വന്നതായും അമ്മ വി എം ചിത്ര പറഞ്ഞു
രഞ്ജിത്തിന്റെ മോചനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുണ്ടാകണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന. എംബസിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന ഡിജിപിക്കും പരാതി നല്‍കി കാത്തിരിക്കുകയാണ് രഞ്ജിത്തിന്റെ കുടുംബം.
Story Highlights: malayalaee in angola jail; family seeks support if central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here