അമ്മയുടെ നൂറാം പിറന്നാൾ; തിരക്കുകൾ മറന്ന് ഓടിയെത്തി പ്രധാനമന്ത്രി

ഹീരാബേൻ മോദിയുടെ നൂറാം പിറന്നാളാണ് ഇന്ന്. ഈ ദിവസം തികച്ചും സാധാരണ ദിനം പോലെ തന്നെ കടന്ന് പോകുമെന്നായിരിക്കണം ആ അമ്മ കരുതിയിരുന്നത്. എന്നാൽ തിരക്കുകൾ മറന്ന് മകനും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അരികിലെത്തിയതോടെ നൂറാം പിറന്നാൾ ദിനം നൂറിരട്ടി മധുരം നിറഞ്ഞതായി. ( narendra modi mother birthday )
1923 ജൂൺ 18ന് ഗുജറാത്തിലെ വിസ്‌നഗർ ഗ്രാമത്തിലാണ് ഹീരാബേൻ മോദി ജനിച്ചത്. തന്റെ അമ്മയെ കുറിച്ച് വിാരനിർഭരമായ കുറിപ്പും മോദി പങ്കുവച്ചു.
Read Also: അഗ്നിപഥ്; സൈനികരെ റിക്രൂട്ട് ചെയ്യുന്നത് ആര്‍എസ്എസോ മോദിജിയുടെ ആളോ അല്ലെന്ന് മേജര്‍ രവി
‘സ്പാനിഷ് ഫ്‌ളു ബാധിച്ച് വളരെ ചെറുപ്പത്തിൽ തന്നെ മാതാവിനെ നഷ്ടപ്പെട്ട വ്യക്തിയാണ് എന്റെ അമ്മ. നമുക്കെല്ലാം സാധിക്കുന്നത് പോലെ അമ്മയുടെ മടിയിൽ കിടക്കാനോ, അമ്മയോട് ചെറിയ കാര്യങ്ങൾക്ക് വാശി പിടിക്കാനോ, ഒന്നും എന്റെ അമ്മയ്ക്ക് സാധിച്ചില്ല. വളരെ ചെറുപ്പം മുതൽ തന്നെ വീടിന്റെ ചുമതലകൾ ഏറ്റെടുത്ത അമ്മ വിവാഹ ശേഷവും പ്രാരാബ്ധങ്ങൾക്ക് നടുവിലായി. ഒരു ജനൽ പോലും ഇല്ലാത്ത, ശൗചാലയം പോലുമില്ലാത്ത വീട്ടിലാണ് എന്റെ അമ്മ കഴിഞ്ഞത്. എനിക്ക് നീന്താൻ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ കഷ്ടപ്പാട് കണ്ട് അലക്കാനുള്ള തുണികളെല്ലാം ഞാൻ കുളത്തിൽ കൊണ്ടുപോയി അലക്കുമായിരുന്നു. അങ്ങനെ അലക്കലും എന്റെ കുളത്തിലെ നീന്തലും ഞാൻ ഒരുമിച്ച് നടത്തി.
മഴക്കാലത്ത് മണ്ണ് കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ വീട്ടിലെ വാസം ദുഷ്‌കരമായിരുന്നു. വീട് ചോർന്നൊലിക്കും. അന്ന് ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങൾ നിരത്തും. ഈ വെള്ളം അമ്മ പല വീട്ടാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. മഴ വെള്ള സംഭരണത്തിന്റെ ഇതിലും നല്ല ഉദാഹരണം മറ്റെന്താണ് ?’

‘ഇന്നും അമ്മയെ കാണാൻ പോയാൽ സ്വന്തം കൈകൊണ്ട് തയാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാൻ തരുന്നത്. ഞാൻ അത് കഴിച്ച് കഴിഞ്ഞാൽ കൊച്ചു കുഞ്ഞിന്റേത് എന്ന പോലെ എന്റെ മുഖം തൂവാല കൊണ്ട് തുടച്ചുതരും എന്റെ അമ്മ’ – മോദി കുറിച്ചു.
Story Highlights: narendra modi mother birthday , heeraben modi , prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here