അഗ്നിപഥ്; ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത്; ടി എൻ പ്രതാപൻ എം പി ട്വന്റിഫോറിനോട്
രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നതെന്ന് ടി എൻ പ്രതാപൻ എം പി ട്വന്റിഫോറിനോട് പറഞ്ഞു. നാല് വർഷത്തേക്ക് മാത്രമായിട്ടുള്ള താത്കാലിക നിയമനം എന്ന നിലയിലാണ് ഇപ്പോൾ അഗ്നിപഥിന്റെ റിക്രൂട്ട്മെന്റിനെ കാണുന്നത്.
ഇന്ത്യൻ സേനയിലേക്ക് ജോലി പ്രതീക്ഷിച്ചുകൊണ്ട് ശാരീരിക ക്ഷമതയെല്ലാം പരീക്ഷിച്ച് മെഡിക്കൽ പരിശോധന പൂർത്തിയാക്കി എഴുത്ത് പരീക്ഷയ്ക്കായി കാത്തിരിക്കുന്ന ആറ് ലക്ഷം ആളുകൾ ഇന്ത്യയിൽ ഉണ്ട്. അവരെയൊന്നും എടുക്കാതെ ഇപ്പോൾ എടുക്കുന്ന ആളുകൾക്ക് നാല് വർഷം അതിൽ 70 ശതമാനം പുറത്ത് 20 ശതമാനം മാത്രം പേര മാത്രം എടുക്കുക.
ഇത് ഇന്ത്യയിലെ ചെറുപ്പക്കാരുടെ വെല്ലുവിളിയാണ്. അമേരിക്കയുടെയും ചൈനയുടെയും മോഡൽ അല്ല ഇന്ത്യക്ക് വേണ്ടത്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള സ്ഥലമാണ് ഇന്ത്യ. അതുകൊണ്ട് അഗ്നിപഥ് തീരുമാനം പിൻവലിക്കുക. നിർത്തിവച്ച് ചർച്ചയ്ക്ക് വിധേയമാക്കുക. രാജ്യത്തെ കത്തിക്കുന്ന രീതിയിലുള്ള സമരം പാടില്ല. രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ആഘോഷങ്ങൾ വേണ്ടെന്ന് വച്ച് ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ജന്തർമന്ദറിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നത്.- ടി എൻ പ്രതാപൻ എം പി ട്വന്റിഫോറിനോട് പറഞ്ഞു
അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‍നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‍നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്‍നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.
Story Highlights: agnipath protest tn prathapan mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here