‘അഗ്നിപഥ് പദ്ധതിക്കെതിരെ യോജിച്ച പ്രക്ഷോഭമെന്ന് പ്രിയങ്ക ഗാന്ധി’; എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

ജന്തർ മന്ദറിലെ അഗ്നിപഥ് സത്യാഗ്രഹ വേദിയിൽ പ്രിയങ്ക ഗാന്ധിയെത്തി. അഗ്നിപഥ് പദ്ധതിക്കെതിരെ യോജിച്ച പ്രക്ഷോഭമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനിടെ ഡൽഹിയിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി. ജന്തർ മന്ദറിൽ നിന്നും പാർലമെന്റിലേക്കാണ് മാർച്ച് നടത്തിയത്. എ എ റഹീം എം പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എ എ റഹീം എം പിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.(agnipath row live updates priyankagandhi)
എന്നാൽ അഗ്നിപഥ് പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയെന്നും രാഹുലിന്‍റെ ട്വീറ്റില്‍ പറയുന്നു.
അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‍നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‍നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്‍നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.
Story Highlights: agnipath row live updates priyankagandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here