Advertisement

അഗ്നിപഥ് വിരുദ്ധ സമരത്തെ വിമർശിച്ച് ബാബ രാംദേവ്

June 19, 2022
Google News 2 minutes Read
Baba Ramdev support Agneepath

വിവാദമായ അഗ്നിപഥ് വിരുദ്ധ സമരത്തെ വിമർശിച്ച് ബാബ രാംദേവ്. ഈ പ്രതിഷേധക്കാർ മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്ത രാഷ്ട്രത്തിൽ ഉള്ളവരല്ല. അവർ രാഷ്ട്ര ദ്രോഹമാണ് ചെയ്യുന്നതെന്നും ബാബ രാംദേവ് പറഞ്ഞു. വിശ്വ് ഉമിയ ഫൗണ്ടേഷൻ ക്യാമ്പസിൽ സംസാരിക്കവെയാണ് ബാബ രാംദേവ് അഗ്നിപഥിനെ പിന്തുണച്ചും പ്രതിഷേധക്കാരെ എതിർത്തും രംഗത്തുവന്നത്. (Baba Ramdev support Agneepath)

“ഞാൻ അഗ്നിപഥ് പദ്ധതിയെ പിന്തുണയ്ക്കുന്നു. പൊതുമുതൽ നശിപ്പിക്കുന്നതിനെയും ട്രെയിനുകൾ കത്തിക്കുന്നതിനെയും ഞാൻ പിന്തുണയ്ക്കുന്നില്ല. ഈ പ്രതിഷേധക്കാർ മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്ത രാഷ്ട്രത്തിൽ ഉള്ളവരല്ല. ഇപ്പോൾ പൊതുമുതൽ നശിപ്പിക്കുന്നത് രാഷ്ട്ര ദ്രോഹം തന്നെയാണ്.”- ബാബ രാംദേവ് പറഞ്ഞു.

Read Also: അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസസർക്കാർ പിൻമാറണം; ‘രാജ്യത്തിന് ആപത്ത്’; കോടിയേരി ബാലകൃഷ്ണൻ

17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സേവനകാലയളവിൽ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ലഭിക്കും. സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 44 ലക്ഷം രൂപയുടെ അധിക ധന സഹായവും കുടുംബത്തിന് ലഭിക്കും. സേവന കാലയളവിൽ കോമൺ അസസ്‌മെന്റ് മെത്തഡോളജി പിന്തുടരും. വ്യോമസേന നൽകുന്ന ചുമതലകളാണ് അഗ്നിവീരന്മാർ നിർവഹിക്കേണ്ടത്.

സ്തുത്യർഹ സേവനത്തിന് അവാർഡിനും മെഡലുകൾക്കും അർഹതയുണ്ട്. അപേക്ഷാർത്ഥികൾക്ക് നിർദിഷ്ട മെഡിക്കൽ യോഗ്യത വേണമെന്നും ബ്ലൂ പ്രിന്റിൽ പറയുന്നു. സ്ഥിരം ജോലിയ്ക്കുള്ള അർഹതയല്ല അഗ്‌നിവീർ നിയമനമെന്നും ഐ.എ.എഫ് വ്യക്തമാക്കുന്നു.

അഗ്‌നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്‌മെന്റ് നാളെ തുടങ്ങാനിരിക്കെ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‌നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‌നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.

Story Highlights: Baba Ramdev support Agneepath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here