Advertisement

അതിർത്തിയിലെ ഒരു കല്ലുപോലും ഇളക്കാൻ അനുവദിക്കില്ല; ചൈനയ്‌ക്ക് മുന്നറിയിപ്പുമായി എസ് ജയശങ്കർ

June 19, 2022
Google News 2 minutes Read

അതിർത്തിയിൽ നിലവിലെ സ്ഥിതി മാറ്റുന്നതിനോ യഥാർത്ഥ നിയന്ത്രണരേഖയിൽ മാറ്റം വരുത്തുന്നതിനോ ഉള്ള ചൈനയുടെ ഏകപക്ഷീയമായ ഒരു ശ്രമവും ഇന്ത്യ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

ഇന്ത്യ ഇതുവരെ ഒരു വാക്കും തെറ്റിച്ചില്ല. ഇതുവരെ 15 തവണ കമാന്റർ തല ചർച്ചകൾ നടത്തിയിട്ടും ചൈന പലതും ലംഘിച്ചിരിക്കുകയാണ്. അതിർത്തിയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇരട്ടപ്പാലത്തിന്റെ നിർമ്മാണവും സൈനിക താവളനിർമ്മാണവും ഗുരുതരമായ അന്താരാഷ്‌ട്ര നിയമ ലംഘനമാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

ഇന്ത്യ ചർച്ചകളെ ക്രിയാത്മകമായാണ് എടുത്തത്. പല മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിച്ചപ്പോഴും ചൈനയുടെ നീക്കം ദുരൂഹമായി തുടരുന്നതിനെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.

Read Also: ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി ഒരാൾ മരിച്ചു, 8 പേർക്ക് പരുക്ക്

ഇന്ത്യ ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ശേഷമാണ് ചൈന അതിർത്തിയിലെ നയത്തിൽ പ്രകടമായ മാറ്റം വരുത്തിയതെന്ന ചോദ്യത്തിനും ജയശങ്കർ മറുപടി നൽകി. ഇന്ത്യയ്‌ക്കായി ലോകശക്തികൾ തൊട്ടടുത്ത് പസഫിക്കിൽ വൻ പടയൊരുക്കം നടത്തുമ്പോൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ചൈനയുടെ ശ്രമം വെറും ദിവാസ്വപ്‌നമാണെന്നും ജയശങ്കർ പറഞ്ഞു.

Story Highlights: India Will Not Allow China’s Unilateral Attempt To Alter Border: S Jaishankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here