Advertisement

ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി ഒരാൾ മരിച്ചു, 8 പേർക്ക് പരുക്ക്

June 5, 2022
Google News 2 minutes Read

തെക്കൻ ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി. ഒരാൾ കൊല്ലപ്പെടുകയും, എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗുയിഷൗ പ്രവിശ്യയിലെ റോങ്‌ജിയാങ് കൗണ്ടിയിൽ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്.

മണ്ണിടിച്ചിലിൽ നിന്നുള്ള അവശിഷ്ടങ്ങൾ ട്രാക്കിലുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ തട്ടിയാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ട്രെയിൻ കണ്ടക്ടറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരുക്കേറ്റവരിൽ ഒരു ക്രൂ അംഗവുമുണ്ട്.

ബാക്കിയുള്ള 136 യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു. 2011-ൽ സെജിയാങ് പ്രവിശ്യയിലെ വെൻഷൗവിനു സമീപം അതിവേഗ ട്രെയിനിൽ മറ്റൊരു ട്രെയിനിടിച്ച് 40 പേർ കൊല്ലപ്പെട്ടിരുന്നു. 200-ഓളം പേർക്ക് അന്ന് പരുക്കേറ്റു. ഇതിന് ശേഷം ഉണ്ടാകുന്ന ആദ്യ അപകടമാണ് ഇത്.

Story Highlights: One dead, 8 injured after high-speed train derails in southern China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here