കാബൂൾ സിഖ് ഗുരുദ്വാരയിലെ ആക്രമണം; ചുമതല ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

അഫ്ഗാനിസ്ഥാനിലെ സിഖ് ഗുരുദ്വാരയിലുണ്ടായ ആക്രമണത്തിൻ്റെ ചുമതല ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണം പ്രവാചകനുള്ള ഒരു പിന്തുണയായിരുന്നു എന്ന് ഇസ്ലാമിക് സ്റ്റേറ്റ് പറഞ്ഞു. ഇന്നലെയാണ് കാബൂളിലെ സിഖ് ഗുരുദ്വാരയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. (Islamic State Sikh gurdwara)
Read Also: കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു പിന്നിൽ ഐഎസ് തീവ്രവാദികളെന്ന് സൂചന
കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. രാവിലെ ഇന്ത്യൻ സമയം 8.30നാണ് തീവ്രവാദികൾ ഗുരുദ്വാരയിലെത്തുന്നത്. മുപ്പതോളം പേരാണ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ ചിലർ പേർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
Story Highlights: Islamic State attack Sikh gurdwara Kabul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here