Advertisement

രാഹുല്‍ ഗാന്ധിക്ക് പ്രത്യേക പരിഗണന നല്‍കേണ്ടെന്ന നിലപാടില്‍ സ്പീക്കര്‍; പ്രതിരോധം തീര്‍ക്കാര്‍ കോണ്‍ഗ്രസ്

June 19, 2022
Google News 4 minutes Read

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ നാളെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതേസമയം ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എം.പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് പ്രത്യേക പരിഗണനയ്ക്ക് അര്‍ഹത ഇല്ലെന്ന് ലോകസഭാ സ്പീക്കര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. (Speaker says Rahul Gandhi should not be given special consideration)

വെള്ളിയാഴ്ച അവധി അംഗീകരിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഇ ഡിയ്ക്ക് മുന്നില്‍ ഹാജരാകുന്നത്. ഇതുവരെയുള്ള ദിവസങ്ങളില്‍ രാഹുല്‍ നല്‍കിയ മറുപടികള്‍ ഇ ഡി അവലോകനം ചെയ്തിരുന്നു. പൊരുത്തക്കേടുകളും വസ്തുതാപരമല്ലാത്തതുമായ നിലപാടുകളും മൊഴിയില്‍ ഉണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തല്‍. 76 ശതമാനം ഓഹരി കുടുംബത്തിന്റെ പേരില്‍ എത്തിയിട്ടും മോത്തിലാല്‍ വോറയ്ക്ക് മാത്രമേ ഇക്കാര്യത്തിലെ സാമ്പത്തിക വശം ബോധ്യമുള്ളു എന്ന നിലപാടാണ് ഇ ഡി അംഗീകരിക്കാത്തത്.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഓഹരി വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നത് ബോധപൂര്‍വമല്ലെന്ന വാദവും ഇ ഡി സ്വീകരിക്കുന്നില്ല. 2000 കോടിയുടെ ആസ്തികള്‍ക്ക് അത്രയും മൂല്യം ഉണ്ടെന്ന വസ്തുതത അറിഞ്ഞിരുന്നില്ലെന്ന രാഹുലിന്റെ വാദത്തിലും ഇ ഡി അതൃപ്തരാണ്. നാളെ അതുകൊണ്ട് ഇ ഡി ഇക്കാര്യങ്ങളിലെ സത്യാവസ്ഥ തേടും.

Story Highlights: Speaker says Rahul Gandhi should not be given special consideration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here