‘ഒരുപാട് മിസ്സ് ചെയ്യുന്നു’; സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ ഡെലിവറി പാര്‍ട്ണര്‍ വാട്സ്ആപ്പിൽ ശല്യം ചെയ്‌തെന്ന് യുവതി

വീട്ടിലേക്ക് പലചരക്ക് സാധനങ്ങൾ എത്തിച്ച സ്വിഗ്ഗി ഏജന്റിൽ നിന്ന് വിചിത്രമായ സന്ദേശങ്ങൾ ലഭിച്ചെന്ന പരാതിയുമായി യുവതി. സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പങ്കുവെച്ചാണ് യുവതി പരാതിയുമായി രംഗത്തെത്തിയത് . ഡെലിവറി ഏജന്റ് വാട്സാപ്പ് വഴി മെസേജ് അയക്കാൻ തുടങ്ങിയതിനെ തുടർന്നാണ് യുവതി സ്വിഗ്ഗിയുടെ സപ്പോർട്ട് ടീമിൽ പരാതി നൽകിയത്. ഉപഭോക്താവിന്റെ ഫോൺ നമ്പർ ലഭ്യമാക്കാതെ തന്നെ ഏജന്റിനെ കോളിലൂടെ ബന്ധപ്പെടാൻ അനുവദിക്കുന്ന മാസ്കിംഗ് ഫീച്ചറാണ് സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി സേവനങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ ഇതും മറികടന്ന് സന്ദേശമെത്തിയെന്നാണ് പ്രാപ്തി എന്ന ഉപഭോക്താവ് പരാതിപ്പെട്ടത്.
ഡെലിവറി ഏജന്റിന് ആപ്പ് വഴിയല്ലാതെ കോൾ ലോഗ് ഉപയോഗിച്ചാണ് പ്രാപ്തി വിളിച്ചത്. ഇങ്ങനെയാകും ഫോൺ നമ്പർ ഏജന്റിന് ലഭിച്ചതെന്നാണ് കരുതുന്നത്. പിന്നീടാണ് നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു, നിങ്ങളുടെ നല്ല സൗന്ദര്യം, നല്ല പെരുമാറ്റം” എന്നീ സന്ദേശങ്ങൾ പ്രാപ്തിക്കെത്തുന്നത്. ഇവിടെയുള്ള മിക്കവാറും സ്ത്രീകൾക്കും ഇത്തരത്തിൽ അനുഭവമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ചൊവ്വാഴ്ച രാത്രി സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്ന് എനിക്ക് പലചരക്ക് ഡെലിവറി ലഭിച്ചു. ഡെലിവറി നടത്തിയയാൾ എനിക്ക് വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയച്ചു. ഇത്തരമൊരു സംഭവം ഇതാദ്യമല്ല, അവസാനത്തേതുമല്ല” എന്ന് പ്രാപ്തി ട്വിറ്ററിൽ സ്‌ക്രീൻഷോട്ട് സഹിതം പങ്കുവെച്ചു. താൻ പരാതിപ്പെട്ടുവെങ്കിലും സ്വിഗ്ഗിയുടെ കസ്റ്റമർ കെയർ ടീമിൽ നിന്ന് തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെന്നും പ്രാപ്തി ട്വിറ്ററിൽ കുറിച്ചു.
Read Also: ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളിയുടെ മുഖത്തടിച്ച് പൊലീസുകാരൻ
സ്വിഗ്ഗിയുടെ എസ്കലേഷൻ ടീമും സിഇഒയുടെ ഓഫീസും തന്നെ ബന്ധപ്പെട്ടതായി പിന്നീട് പങ്കുവെച്ച കുറിപ്പിൽ പ്രാപ്തി അറിയിച്ചു. ഡെലിവറി ഏജന്റ് ഇപ്പോൾ സജീവമല്ലെന്ന് സ്വിഗ്ഗി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. “ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ പരമപ്രധാനമാണ്. സ്വിഗ്ഗി ഉപയോക്താക്കളുടെ സൂക്ഷ്‌മബോധമുള്ള വിവരങ്ങൾ മികച്ച രീതിയിൽ പരിരക്ഷിക്കുന്നതിന് നമ്പർ മാസ്‌കിംഗ് പോലുള്ള സാങ്കേതിക ബിൽഡുകൾ നവീകരിക്കുന്നതിനായി നിരന്തരം പ്രവർത്തിക്കുന്നു” എന്നും സ്വിഗ്ഗി അറിയിച്ചു.
Story Highlights: Swiggy deactivates delivery agent who sent creepy MISS YOU
messages to woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here