Advertisement

ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളിയുടെ മുഖത്തടിച്ച് പൊലീസുകാരൻ

June 5, 2022
Google News 2 minutes Read

കോയമ്പത്തൂരിൽ ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളിയുടെ മുഖത്തടിച്ച പൊലീസുകാരൻ അറസ്റ്റിൽ. വഴിയാത്രക്കാരിയെ ഇടിച്ചിട്ട സ്കൂൾ വാൻ തടയാൻ ശ്രമിച്ചതിനാണ് ഭക്ഷണ വിതരണ തൊഴിലാളിയായ സോമസുന്ദരത്തെ സിംഗനല്ലൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സതീഷ് എന്ന പൊലീസുകാരൻ മർദിച്ചത്.

കോയമ്പത്തൂർ അവിനാശി റോഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം. കോൺസ്റ്റബിളായ സതീഷ്, അവിനാശി റോഡിലെ ഒരു ജംഗ്ഷനിൽ വച്ച് ജനക്കൂട്ടത്തിന് നടുവിൽ വച്ചാണ് ഓൺലൈൻ ഭക്ഷണവിതരണശൃംഖലയായ സ്വിഗ്ഗിയുടെ വിതരണത്തൊഴിലാളി മോഹനസുന്ദരത്തിന്‍റെ മുഖത്തടിച്ചത്.

ഒരു സ്വകാര്യ സ്കൂൾ വാൻ അമിതവേഗതയിൽ പാഞ്ഞുവരുന്നത് കണ്ട മോഹനസുന്ദരം വാഹനം തടഞ്ഞു. രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ചിട്ടേക്കാമെന്ന രീതിയിൽ പാഞ്ഞുവന്ന വാൻ ഒരു കാൽനടയാത്രക്കാരനെയും ഇടിക്കുന്ന അവസ്ഥയിലെത്തി. ഇതിനിടെയാണ് മോഹനസുന്ദരം വാഹനം തടഞ്ഞിട്ടത്. ഇത് അവിനാശി റോഡിലെ ജംഗ്ഷനിൽ ചെറിയ ഗതാഗതക്കുരുക്കിന് ഇടയാക്കി.

ഇതിനിടെ സ്ഥലത്തേക്ക് ഓടിയെത്തിയ ട്രാഫിക് പൊലീസുകാരൻ മോഹനസുന്ദരത്തെ രണ്ട് തവണ മുഖത്തടിക്കുകയും, അദ്ദേഹത്തിന്‍റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തത്. മോഹനസുന്ദരത്തിന്‍റെ ടൂവീലർ തള്ളിയിടുന്നതും, ഇത് വഴി പോയ യാത്രക്കാരൻ പകർത്തി പുറത്തുവിട്ട വിഡിയോയിൽ കാണാം. ഈ സ്കൂൾ ബസിന്റെ ന്‍റെ ഓണർ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചാണ് മോഹനസുന്ദരത്തെ ട്രാഫിക് പൊലീസുകാരൻ കൈകാര്യം ചെയ്തത്.

യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. പൊലീസുകാരനെ ആദ്യം കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സോമസുന്ദരം പൊലീസിന് പരാതിയും നൽകി. സംഭവം വിവാദമായതോടെ സതീഷിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. മുപ്പത്തിയെട്ടുകാരനായ മോഹനസുന്ദരം കഴിഞ്ഞ രണ്ട് വർഷമായി സ്വിഗ്ഗിയിൽ ഭക്ഷണവിതരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്.

Read Also: പറക്കുന്ന വിദ്യകൾ; ഡ്രോൺ ഫുഡ് ഡെലിവറിയുമായി സ്വിഗ്ഗി…

Story Highlights: Traffic Constable Shifted Out for Slapping Food Delivery Man in Coimbatore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here