Advertisement

പോളണ്ടിലെ യുക്രൈൻ അഭയാർഥികൾക്ക് സഹായങ്ങളെത്തിച്ച് യുഎഇ

June 19, 2022
Google News 2 minutes Read

പോളണ്ടിലെ യുക്രൈൻ അഭയാർഥികൾക്ക് സഹായമെത്തിച്ച് യുഎഇ. 27 ടണ്ണിലധികം ഭക്ഷണ പദാർത്ഥങ്ങളും മെഡിക്കൽ ഉത്പന്നങ്ങളുമാണ് പോളണ്ടിലേക്ക് യുഎഇ അയച്ചത്. റഷ്യൻ അധിനിവേഷം ആരംഭിച്ചതിനു ശേഷം ഒരു ദശലക്ഷത്തിലധികം യുക്രൈനുകാർ യൂറോപ്യൻ രാജ്യത്തേക്ക് പലായനം ചെയ്തുവെന്നാണ് കണക്കുകൾ. ഇവർക്കാണ് സഹായങ്ങളുമായി വിമാനം പുറപ്പെട്ടത്. പോളണ്ടിലേക്കും മോൾഡോവയിലേക്കും എമിറേറ്റ്‌സ് ആറ് വിമാനങ്ങളിലായിട്ടാണ് സഹായങ്ങൾ അയച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികൾ നേരിടുന്നവർക്ക് നിർണായക സഹായം നൽകാൻ എമിറേറ്റ്സ് പ്രതിജ്ഞാബദ്ധമാണെന്ന് യുക്രൈനിലെ യുഎഇ അംബാസഡർ സലേം അൽ കാബി പറഞ്ഞു. യുക്രെയ്നിലെ ദുരിതബാധിതർക്ക് 5 മില്യൺ ഡോളർ വിലമതിക്കുന്ന ദുരിതാശ്വാസ സഹായം നൽകുമെന്ന് മാർച്ചിൽ യുഎഇ പ്രഖ്യാപിച്ചിരുന്നു.

അതേസമയം യുക്രൈൻ- റഷ്യൻ യുദ്ധമാണ് ആഗോള സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കാരണമെന്ന ലോകരാജ്യങ്ങളുടെ വിലയിരുത്തലിന് മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രംഗത്തെത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ ഈ സാഹചര്യം ഉപയോഗിക്കുന്നുണ്ടെന്നും പുടിൻ വിമർശിച്ചു. റഷ്യക്കു നേരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കെതിരെ രാജ്യം പിടിച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: യുഎഇയില്‍ നേരിയ ഭൂചലനം; ആഘാതങ്ങള്‍ സൃഷ്ടിക്കാതെ ഭൂചലനം അവസാനിച്ചതായി അധികൃതര്‍

‘ആഗോളതലത്തിൽ വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനും, ഇന്ധനവില വർദ്ധനക്കും, ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവിനുമുള്ള കാരണം യു.എസ് ഭരണകൂടത്തിന്റെയും യൂറോപ്യൻ ഭരണകൂടത്തിന്റെയും സാമ്പത്തിക നയങ്ങളിലെ പിഴവുകളാണ്. ഡോൺബാസിൽ കഴിഞ്ഞ വർഷം ഞങ്ങളുടെ സൈനിക ഇടപെടൽ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ ഊർജ്ജ നിരക്ക് ഉയർന്നിരുന്നു. യൂറോപ്പിന്റെ പരാജയപ്പെട്ട ഊർജ്ജ നയത്തിന്റെ ഫലമാണ് വിലക്കയറ്റം’ സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ ടെലിവിഷനിലൂടെ നൽകിയ പ്രസംഗത്തിൽ പുടിന്റെ പറഞ്ഞു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിയ പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയുടെ സൈനിക നടപടി ‘ജീവന്റെ നാഴികക്കല്ല്’ ആയി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights: UAE sends food and medical supplies to help Ukrainian refugees in Poland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here